Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാരമ്പര്യ വിളക്കുകൾ...

പാരമ്പര്യ വിളക്കുകൾ നാളെ തുടങ്ങും

text_fields
bookmark_border
ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച പാരമ്പര്യ വിളക്കുകൾ ബുധനാഴ്ച തുടങ്ങും. പരുവക്കാട്ട് വിളക്കാണ് പാരമ്പര്യ വിളക്കുകളിൽ ആദ്യത്തേത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള വിളക്കാഘോഷമാണിത്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാമത്തെ പാരമ്പര്യ വിളക്ക് കാപ്രാട്ട് കുടുംബം വക പഞ്ചമി വിളക്കാണ്. മാണിക്കത്ത് കുടുംബം വക ഷഷ്ഠി വിളക്കാഘോഷം ശനിയാഴ്ച നടക്കും. ഞായറാഴ്ച നെന്മിനി മനക്കാരുടെ വകയായുള്ള സപ്തമി വിളക്കും തിങ്കളാഴ്ച പുളിക്കീഴെ വാരിയത്ത് കുടുംബത്തി​െൻറ അഷ്ടമി വിളക്കും ആഘോഷിക്കും. അഷ്ടമി വിളക്ക് മുതൽ സ്വർണക്കോലം എഴുന്നള്ളിക്കും. 28നാണ് കൊളാടി കുടുംബം വക നവമി വിളക്ക്. 29ന് ഏകാദശിയുടെ തലേന്ന് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വക ദശമി വിളക്ക് ആഘോഷിക്കും. 30ന് ഏകാദശി നാളിൽ ദേവസ്വം വക ഉദയാസ്തമന പൂജയോടെയാണ് വിളക്കാഘോഷം. ചൊവ്വാഴ്ച ദേവസ്വം എംപ്ലോയീസ് അസോസിയേഷ​െൻറ വിളക്കാഘോഷമാണ്. മുറിച്ചുണ്ട് നിവാരണ ക്യാമ്പ് ഗുരുവായൂര്‍: സാമൂഹികക്ഷേമ വകുപ്പ് ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റി​െൻറയും വായനശാലയുടെയും സഹകരണത്തോടെ ഗുരുവായൂർ ജി.യു.പി സ്കൂളിൽ ശനിയാഴ്ച സൗജന്യ മുറിച്ചുണ്ട് നിവാരണ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡോ. എ.കെ. ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. രാവിലെ 9.30ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിക്കും. ശസ്ത്രക്രിയയും ചികിത്സാചെലവും യാത്രാചെലവും സൗജന്യമാണ്. ഫോൺ: 9562163814, 9847132623. ചീഫ് കോഓഡിനേറ്റർ വി.സി. പ്രദീപ്, നഗരസഭ കൗൺസിലർ ടി.എസ്. ഷെനിൽ, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി വിജയൻ മനയിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ. വിജയൻ, എ.ഐ. ഷംസുദ്ദീൻ, ടി.പി. തങ്കമണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൺവെൻഷൻ ഗുരുവായൂര്‍: ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായി പുരോഗമന സഹകരണ മുന്നണി കൺവെൻഷൻ സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻറ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. രാജൻ, സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ലോക്കൽ സെക്രട്ടറി എം.സി. സുനിൽകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എ. ജേക്കബ്, ഇ.പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story