Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയുർേവദ ജീവനക്കാരുടെ...

ആയുർേവദ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും ^മന്ത്രി സുനിൽകുമാർ

text_fields
bookmark_border
ആയുർേവദ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും -മന്ത്രി സുനിൽകുമാർ തൃശൂർ: ആയൂർവേദ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പ്രസ്താവിച്ചു. ആയുർവേദ ഡിപാർട്ട്മ​െൻറ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ഡി. ആൻറണി അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് അക്കൗണ്ട്സ് ഓഫിസർ എം.കെ. സത്യനാഥൻ, ജില്ല മെഡിക്കൽ ഓഫിസർ ഷീല ബി. കാറളം, മുൻ ഡി.എം.ഒ പത്മിനി ഗോപിനാഥ്, കെ.െക. രവീന്ദ്രൻ, ആയുർവേദ സൂപ്രണ്ടുമാരായ കെ. ഷൈലജ, എം.എസ്. വിനോദ്, ഡോ. എ.എസ്. പ്രശാന്ത്, ഡോ. ഹരീശ്വരൻ, ഡോ. സുജിത്ത്, വിശാഖ് ലാൽ, പി.ആർ. രജനി, എൻ.പി. രഞ്ജിത്ത് എന്നിവരും സംസാരിച്ചു. ആയുർവേദ വകുപ്പിലെ വിവിധ മേഖലകളിൽപ്പെട്ട മികച്ച ജീവനക്കാരെയും ഡോക്ടർമാരെയും ആദരിച്ചു. വിവിധ ആവശ്യങ്ങളടങ്ങിയ സംഘടനയുടെ നിവേദനം മന്ത്രിക്ക് കൈമാറി. ഭാരവാഹികൾ: കെ.വി. ഉണ്ണികൃഷ്ണൻ (പ്രസി), സി. സുദേവൻ, പി.എച്ച്. താഹിറ, പി.ആർ. അനിൽകുമാർ (വൈസ് പ്രസി), വി.എ. കുഞ്ഞിക്കുട്ടൻ (ജന. സെക്ര), പി.പി. ഹരിദാസൻ, എസ്. പ്രകാശ്, വി.വി. പ്രമോദ് (ജോ. സെക്ര), സി.സി. ദേവസി (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story