Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി പദ്ധതി ...

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം ^സി​.​െഎ.ടി.യു; നടപ്പാക്കരുത്​ ^എ.​െഎ.ടി.യു.സി

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം -സി.െഎ.ടി.യു; നടപ്പാക്കരുത് -എ.െഎ.ടി.യു.സി തൃശൂർ: അഭിപ്രായ സമന്വയം ഉണ്ടാക്കി അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു). അത് ഉണ്ടാക്കുന്നതി​െൻറ ഭാഗമായി ചൊവ്വാഴ്ച തൃശൂരിൽ സെമിനാർ നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാവിലെ 10ന് ശ്രീശങ്കര ഒാഡിറ്റോറിയത്തിൽ അസോസിയേഷൻ പ്രസിഡൻറ് എളമരം കരീമി​െൻറ അധ്യക്ഷതയിൽ മന്ത്രി എം.എം. മണി സെമിനാർ ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് 125.4 ഹെക്ടർ സ്ഥലം മതിയെന്ന് അഭിപ്രായപ്പെട്ട അസോസിയേഷൻ ജന. സെക്രട്ടറി കെ. ജയപ്രകാശ് അതിൽ 30 ഹെക്ടർ സ്വാഭാവിക വനം ആയിരിക്കുമെന്ന് വ്യക്തമാക്കി. ഡാമി​െൻറ ചുവട്ടിൽ വൈദ്യുതി നിലയം സ്ഥാപിച്ച് വെള്ളച്ചാട്ടം നിലനിർത്തിക്കൊണ്ടാണ് പദ്ധതിയുടെ രൂപകൽപന എന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് വേണ്ടി ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ടെങ്കിലും ഇവിടുത്തെ ആദിവാസി കുടുംബം ഒന്നിന് ഒരേക്കർ സ്ഥലവും ഒരാൾക്ക് വൈദ്യുതി ബോർഡിൽ ജോലിയും നൽകും വിധമാണ് പുനരധിവാസ പദ്ധതിയെന്നും അദ്ദേഹം അവകാശപ്പെട്ടു. വാർത്തസമ്മേളനത്തിൽ എം.പി. അനിൽ, എം.കെ. അജയൻ, കെ. മനോജ്, എ.എം. സിദ്ദീഖ് എന്നിവരും പെങ്കടുത്തു. അതേസമയം അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്ന് എ.െഎ.ടി.യു.സി ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി.െഎയുടെ വ്യക്തമായ അഭിപ്രായം ഇതാണെന്ന് അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് നേരത്തെ മുതൽ ആവശ്യപ്പെട്ട്വരുന്ന കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് എ.എൻ. രാജൻ സി.െഎ.ടി.യു സംഘടിപ്പിക്കുന്ന അതിരപ്പിള്ളി അനുകൂല സെമിനാറിൽ പെങ്കടുക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം അവിടെ പാർട്ടി തീരുമാനം വ്യക്തമാക്കുമെന്ന് രാജേന്ദ്രൻ പറഞ്ഞു. ഏഴ് വർഷം ചർച്ച ചെയ്ത ശേഷമാണ് അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്ന് തീരുമാനത്തിൽ പാർട്ടി എത്തിയതെന്ന് രാജേന്ദ്രൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story