Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട

text_fields
bookmark_border
അർബുദ നിര്‍ണയ ക്യാമ്പ് : ആരോഗ്യവകുപ്പി​െൻറ ആഭിമുഖ്യത്തില്‍ ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ 'ഉണർവ് -2017' അർബുദ നിര്‍ണയക്യാമ്പ് ഒന്നാംഘട്ടം തുടങ്ങി. 'മുന്‍കരുതല്‍ സ്വീകരിക്കൂ ചികിത്സ ഉറപ്പാക്കൂ' എന്ന സന്ദേശവുമായി ആരംഭിച്ച ക്യാമ്പ് നഗരസഭ അധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുൽ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ.എ. മിനിമോള്‍, വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ജിജു, പി.എച്ച്.എന്‍ മണി എന്നിവർ സംസാരിച്ചു. ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് : കോ-ഓപറേറ്റിവ് ആശുപത്രിയുടെയും എസ്.വൈ.എസ് സാന്ത്വനത്തി​െൻറയും ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയക്യാമ്പ് നടത്തി. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് യൂനിറ്റ് പ്രസിഡൻറ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. കോ-ഓപറേറ്റിവ് ആശുപത്രി ഇൻറര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. തൃദീപ് സാഗര്‍, ആന്‍ജോ ജോസ്, സ്വാദിഖ് അലി ഫാളിലി എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റില്‍ ഹിഗ്വിറ്റക്ക് അരെങ്ങാരുങ്ങുന്നു : എന്‍.എസ്. മാധവ​െൻറ ചെറുകഥ 'ഹിഗ്വിറ്റ' നാടകരൂപത്തില്‍ പുനരവതരിപ്പിക്കുന്നു. മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്ക​െൻറ സ്മരണ പുതുക്കാനാണ് ക്രൈസ്റ്റ് കോളജ് ആഗോള കാമ്പസ് തിയറ്റര്‍ കൂട്ടായ്മയുടെ ശ്രമം. 2017 ഡിസംബര്‍ 15, 16 തീയതികളില്‍ ക്രൈസ്റ്റ് കോളജിലെ തുറന്നവേദിയില്‍ പൂർവവിദ്യാർഥി നാടകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നത്. കാമ്പസിലെ സർഗാത്മകപ്രവര്‍ത്തനങ്ങളെ പിന്തുണച്ച തെക്കനച്ചന് സമുചിതമായ അനുസ്മരണം ഒരുക്കാനാണ് നാടകക്കൂട്ടായ്മ. ക്രൈസ്റ്റ്‌ കോളജിന് ദേശീയ തലത്തില്‍ കിരീടം നേടിെക്കാടുത്ത ശശിധരന്‍ നടുവില്‍ ആണ് സംവിധായകൻ. രണ്ടുദിവസങ്ങളിലായി 1300 -പേര്‍ക്ക് നാടകം കാണാനുള്ള ഗാലറി തയ്യാറാക്കും. നടീനടന്മാർക്കൊപ്പം പതിനാലോളം ഫുട്‌ബാള്‍ താരങ്ങളും വേദിയിലെത്തുമെന്ന് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. മാത്യു പോള്‍ ഊക്കന്‍ എന്നിവര്‍ അറിയിച്ചു. നാടകപരിശീലനം 26ന് ആരംഭിക്കുമെന്നും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സോണിയ ഗിരി, പബ്ലിസിറ്റി ചെയര്‍മാന്‍ പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story