Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട

text_fields
bookmark_border
കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിൽ : വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുസഹിതം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചെമ്മണ്ട സ്വദേശികളായ കളരിക്കല്‍വീട്ടില്‍ അജിത്ത് (22), വാക്കയില്‍ വീട്ടില്‍ അഭിജിത്ത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പതോളം പാക്കറ്റ് കഞ്ചാവ് എസ്.ഐ കെ.എസ്. സുശാന്തും സംഘവും പിടിച്ചെടുത്തു. വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും പൊതിക്ക് 800 രൂപ നിരക്കിലാണ് വിൽക്കുന്നതെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. ചെക്കുപോസ്റ്റുകൾ ഒഴിവാക്കി രഹസ്യ വഴിയിലൂടെയാണ് ഇവര്‍ കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. മധുരയില്‍ നിന്ന് ആഡംബര വാഹനങ്ങളിലാണ് കഞ്ചാവു കടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റുമാണ് വില്‍പ്പന. ഒന്നാം പ്രതി അജിത്ത് വിദേശ ജോലി രാജിവെച്ചാണ് കഞ്ചാവ് കച്ചവടത്തിനിറങ്ങിയത്. രണ്ടാം പ്രതി കോളജ് വിദ്യാർഥിയാണ്. പൊലീസിനെ കണ്ട് ഇരുവരും ഓടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. ട്രാഫിക് എസ്.ഐ തോമസ് വടക്കന്‍, സീനിയര്‍ സി.പി.ഒമാരായ അനീഷ് കുമാര്‍, വി.എസ്. രഘു, മുരുകേഷ് കടവത്ത്, എ. രാഗേഷ്, വനിത സി.പി.ഒ ഡാജി എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അഖില കേരള വടംവലി മത്സരം : സ​െൻറ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള വടംവലി മത്സരം നടത്തി. ജനമൈത്രി പൊലീസും നഗരസഭ കൗണ്‍സിലര്‍മാരും തമ്മില്‍ നടന്ന സൗഹൃദ വടംവലിയില്‍ ജനമൈത്രി പൊലീസ് വിജയിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ നിമ്യ ഷിജുവി​െൻറയും മുന്‍ ചെയര്‍പേഴ്‌സൻ സോണിയ ഗിരിയുടെയും നേതൃത്വത്തില്‍ വനിത കൗണ്‍സിലര്‍മാരും എസ്.ഐ ഉഷയുടെയും അപര്‍ണ ലവകുമാറി​െൻറയും നേതൃത്വത്തില്‍ വനിത പൊലീസും തമ്മിൽ നടന്ന ശക്തമായ മത്സരത്തിലും, മുനിസിപ്പല്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുൽ ബഷീറി​െൻറയും പ്രതിപക്ഷ കൗൺസിലർ ശിവകുമാറി​െൻറയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും എസ്.ഐ കെ.എസ്. സുശാന്തി​െൻറയും ട്രാഫിക് എസ്.ഐ തോമസ് വടക്ക​െൻറയും നേതൃത്വത്തില്‍ നടന്ന പുരുഷ വിഭാഗം മത്സരത്തിലും ജനമൈത്രി പൊലീസ് ഇരട്ടവിജയം നേടി. വടംവലി മത്സരം രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ആൻറു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. നഗര ചെയര്‍പേഴ്‌സൻ നിമ്യ ഷിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി. വർഗീസ്, എസ്.ഐ കെ.എസ്. സുശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. അഖില കേരള വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായ 20,000 രൂപയും എവര്‍ റോളി ട്രോഫിയും ആഹാ ഫ്രണ്ട്‌സ് എടപ്പാളും, രണ്ടാം സമ്മാനമായ 15,000 രൂപയും ട്രോഫിയും ന്യൂ സെവന്‍സ് കാട്ടൂരും നേടി. കെ.സി.വൈ.എം വര്‍ക്കിങ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി സമ്മാനദാനം നിർവഹിച്ചു. ദയാബായി സ​െൻറ് ജോസഫ്‌സില്‍ : സ​െൻറ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗവും വിമണ്‍ സെല്ലും ചേര്‍ന്നു ബുധനാഴ്ച നടത്തുന്ന ദേശീയ മനുഷ്യാവകാശ കോണ്‍ഗ്രസില്‍ പ്രമുഖ സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പങ്കെടുക്കും. ബുധനാഴ്ച 10ന് കോളജ് ഓഡിറ്റോറിയത്തില്‍ 'പ്രതിരോധത്തി​െൻറയും അതിജീവനത്തി​െൻറയും ജനശബ്ദം സാഹിത്യത്തില്‍' എന്ന വിഷയത്തില്‍ അവര്‍ പ്രഭാഷണം നടത്തും. മനുഷ്യാവകാശം എന്ന വിഷയത്തില്‍ കോളജ് വിദ്യാർഥികള്‍ തയാറാക്കിയ ഷോര്‍ട്ട് ഫിലിമുകളുടെ മത്സരം നടത്തും. പ്രിന്‍സിപ്പല്‍ സി. ക്രിസ്റ്റി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story