Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാടാനപ്പള്ളി

വാടാനപ്പള്ളി

text_fields
bookmark_border
പ്രതിമ അനാച്ഛാദനം അന്തിക്കാട്: മുറ്റിച്ചൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ സരസ്വതി പ്രതിമ അനാച്ഛാദനം ചെയ്തു. സഞ്ജീവനി സമിതി സെക്രട്ടറി ഇ. ബാലഗോപാൽ അനാച്ഛാദന കർമം നിർവഹിച്ചു. വിദ്യാനികേതൻ പ്രസിഡൻറ് പാദൂർ മഠം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് യു.പി. കൃഷ്ണനുണ്ണി, എം.പി.ടി.എ സെക്രട്ടറി ഷോല, പ്രഫ. അച്യുതൻ, ശിവശങ്കരൻ അണ്ടേഴത്ത് എന്നിവർ സംസാരിച്ചു. മദാര്‍ മദ്ഹു റസൂൽ സമ്മേളനം : മദാർ ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ മദ്ഹു റസൂൽ സമ്മേളനം സമാപിച്ചു. മീലാദ് സന്ദേശ റാലിയിൽ നിരവധി പേർ പെങ്കടുത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം വെന്മേനാട് അബൂബക്കര്‍ മുസ്ലിയാര്‍ പ്രാർഥന നിർവഹിച്ചു. എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് കെ.ബി. ബഷീർ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല അധ്യക്ഷൻ ഫസൽ തങ്ങള്‍ അല്‍ എെദറൂസി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി മദ്ഹു റസൂൽ പ്രഭാഷണം നടത്തി. മുസ്തഫ കാമിൽ സഖാഫി സ്വലാത്ത് മജ്ലിസിനും സ്വാദിഖലി ഫാളിലി മൗലീദ് ജൽസക്കും നേതൃത്വം നൽകി. ജബ്ബാർ സഖാഫി ബുർദക്ക് നേതൃത്വം നൽകി. അംഗത്വ കാമ്പയിൻ അന്തിക്കാട്: കെ.പി.സി.സി പ്രവാസി കോൺഗ്രസ് അന്തിക്കാട് മണ്ഡലം അംഗത്വ കാമ്പയിൻ പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് ഷാഹുൽ പണിക്കവീട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉസ്മാൻ അന്തിക്കാട് അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ.ബി. രണേന്ദ്രനാഥ്, ഹൈദർ തളിക്കളം, എം.എം. ഇക്ബാൽ എന്നിവർ സംസാരിച്ചു. പടം.mail
Show Full Article
TAGS:LOCAL NEWS 
Next Story