Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജഡ്​ജി​െയ ചോദ്യം...

ജഡ്​ജി​െയ ചോദ്യം ചെയ്​ത ആളെയും കുടുംബത്തെയും പൊലീസ്​ ഒരു ദിവസം മുഴുവൻ നരകിപ്പിച്ചു

text_fields
bookmark_border
ചാലക്കുടി: ജഡ്ജിയുടെ കാര്‍ ട്രാഫിക് മര്യാദ ലംഘിച്ചത് ചോദ്യം ചെയ്ത ചോദ്യം ചെയ്ത ആളെയും കുടുംബത്തെയും പാഠം പഠിപ്പിക്കാൻ പൊലീസ് മണിക്കൂറുകളോളം നാലിടത്ത് തടഞ്ഞുെവച്ചു. പാലക്കാട് നിന്ന് എറണാകുളത്തേക്ക് കാറിൽ പോയ പാലക്കാട് വടക്കുഞ്ചേരി പുതുപറമ്പില്‍ ലിബിനും കുടുംബത്തെയുമാണ് ജഡ്ജ് നിര്‍ദേശിച്ചതനുസരിച്ച് തോട്ടക്കാട്ടുകര, ആലുവ, ചാലക്കുടി, കൊരട്ടി സ്റ്റേഷനുകളിൽ മണിക്കൂറുകളോളം തടഞ്ഞു െവച്ചത്. കാറിലുണ്ടായിരുന്ന വൃക്ക രോഗിയായ പിതാവും മൂന്ന് വയസ്സുകാരനായ മകനും അമ്മയും സഹോദരിയും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ജഡ്ജിയുടെ പ്രതികാരബുദ്ധിക്കിരയായത്. സംഭവമറിഞ്ഞ് മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. രാവിലെ 10ന് കൊരട്ടിയില്‍ എത്തിയപ്പോഴാണ് കെ.എൽ.-7 സി.എച്ച് 8485 എന്ന നമ്പറുള്ള കാര്‍ ഇവരുടെ കാറിനെ മറികടക്കുേമ്പാൾ നിയന്ത്രണം വിട്ട് ഇവരുടെ കാറില്‍ ഉരസിയത്. കാര്‍ ഒരു മര്യാദയും പാലിക്കാതെ നിര്‍ത്താതെ പോയി. ചിറങ്ങര സിഗ്നലില്‍ ഈ കാര്‍ നിര്‍ത്തിയിട്ടത് കണ്ട് ലിബിന്‍ ഇറങ്ങി ചെന്ന് വാഹനം തട്ടിയിട്ടും നിര്‍ത്താതെ പോയത് ശരിയായില്ലെന്ന് പറഞ്ഞു. ഡ്രൈവര്‍ ഇറങ്ങി വന്ന് ഇത് ജഡ്ജി​െൻറ കാറാണെന്ന് ബോര്‍ഡ് വായിച്ചാല്‍ അറിയില്ലേയെന്ന് ചോദിച്ചു. ഹൈവേ പൊലീസ് വന്ന് തീരുമാനമായിട്ട് പോയാല്‍ മതിയെന്ന് ലിബിന്‍ പറഞ്ഞേതാടെ തര്‍ക്കമാവുകയും നാട്ടുകാര്‍ ചുറ്റും കൂടുകയും ചെയ്തു. പന്തികേട് മനസ്സിലായതോടെ ഡ്രൈവര്‍ വാഹനം എടുത്ത് മുന്നോട്ട് പോയി. യാത്ര തുടര്‍ന്ന ലിബി​െൻറ കാര്‍ ഹൈവേ പൊലീസ് തോട്ടക്കാട്ടുകരയില്‍വെച്ച് തടഞ്ഞു. കുറച്ചു നേരം കാര്‍ അവിടെ വെയിലത്ത് നിര്‍ത്തിയിടീച്ചു. പിന്നെ ആലുവ പൊലീസ് സ്റ്റേഷനില്‍കൊണ്ടുപോയി. പരാതി എന്താണെന്ന് ചോദ്യത്തിന് ജഡ്ജി പറഞ്ഞിട്ടാണെന്നായിരുന്നു പൊലീസുകാരുടെ മറുപടി. പരാതിയോ കേസോ ഉള്ളതായി പറഞ്ഞുമില്ല. പിന്നീട് വാഹനംചാലക്കുടി സി.ഐ ഓഫിസിൽ ഹാജരാക്കാന്‍ അറിയിച്ചു. തുടര്‍ന്ന് എറണാകുളത്തേക്ക് പോകേണ്ട ഇവര്‍ ചാലക്കുടിയിലേക്ക് തിരിച്ചു. സി.ഐയുടെ ഒാഫിസിൽ എത്തിയപ്പോള്‍ വണ്ടി ചാലക്കുടി പൊലീസ് എസ്.ഐക്ക് മുമ്പാകെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അവിടെ കുറച്ച് നേരം നിര്‍ത്തിയതിന് ശേഷം കൊരട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ഇതിനിടയില്‍ വാഹനത്തിനുള്ളിലുള്ള വയോധികരും രോഗികളുമായ മറ്റ് കുടുംബാംഗങ്ങള്‍ പ്രാഥമിക ആവശ്യത്തിനോ ഭക്ഷണത്തിനോ ഇറങ്ങാതെ ജലപാനം പോലും ചെയ്യാതെ നരകിച്ചു. സംഭവം പുറത്തറിഞ്ഞതോടെ കനത്ത പ്രതിഷേധം ഉയര്‍ന്നു. നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ലിബിന്‍.
Show Full Article
TAGS:LOCAL NEWS 
Next Story