Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തിൽ പട്ടികജാതി...

കേരളത്തിൽ പട്ടികജാതി പിന്നാക്കവിഭാഗങ്ങളുടെ അവസ്ഥ ദയനീയം ^ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ

text_fields
bookmark_border
കേരളത്തിൽ പട്ടികജാതി പിന്നാക്കവിഭാഗങ്ങളുടെ അവസ്ഥ ദയനീയം -ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ തൃശൂർ: കേരളത്തിൽ പട്ടികജാതി വിഭാഗങ്ങളുടെ ജീവിത സാഹചര്യം മികച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണെന്ന് ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ അഡ്വ.എൽ. മുരുകൻ. ബഹുഭൂരിപക്ഷം പട്ടികജാതി പിന്നാക്കവിഭാഗക്കാരും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്നും പട്ടികജാതി പിന്നാക്കവിഭാഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എം.എസ് സംഘടിപ്പിച്ച ഭൂഅധിനിവേശ യാത്രയുടെ ഭാഗമായ മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാരുടെ ക്ഷേമത്തിന് കേരളത്തിൽ കാര്യമായൊന്നും നടന്നിട്ടില്ല. എന്നാൽ കേരളത്തിൽ പട്ടികജാതിക്കാരുടെ അവസ്ഥ വളരെ മെച്ചമാണെന്ന് തെറ്റായ പ്രചാരണം നടത്തുകയാണ്. പട്ടികജാതിക്കാർക്ക് സ്വന്തമായി ഭൂമിയില്ല, വീടില്ല, വെള്ളമില്ല, വൈദ്യുതിയില്ല, റോഡില്ല, ശ്മശാനമില്ല. കേരളത്തിൽ ഇത്തരം ഒട്ടേറെ പ്രശ്‌നങ്ങളെയാണ് പട്ടികജാതിസമൂഹം അഭിമുഖീകരിക്കുന്നത്. കേരളത്തിൽ വന്നപ്പോഴാണ് ഇവിടത്തെ യാഥാർഥ്യം മനസ്സിലായത്. തോട്ടമുടമകളുടെ ൈകയിലുള്ള അധികഭൂമി പിടിച്ചെടുത്ത് പട്ടികജാതിക്കാർക്ക് വിതരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും കേരളം മുന്നിലാണ്. പട്ടികജാതിക്കാർ കൊല്ലപ്പെടുന്ന സംഭവങ്ങളിൽപോലും അവർക്ക് നീതി ലഭിക്കുന്നില്ല. പട്ടികജാതി പീഡന നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുന്നില്ല. തിരുവനന്തപുരത്തെ രാജേഷ്‌, വിഷ്ണു, അനിൽകുമാർ എന്നിവരുടെ കൊലപാതകങ്ങൾ, തൃശൂരിലെ വിനായകൻ, നിർമൽ കുമാർ എന്നിവരുടെ കേസുകൾ എന്നിവയിലൊന്നും പ്രതികൾക്കെതിരെ പട്ടികജാതി പീഡനനിയമപ്രകാരം കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. കമീഷ​െൻറ ഇടപെടലിനെത്തുടർന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നീതിയും കുറച്ചെങ്കിലും ലഭിച്ചത്. കെ.പി.എം.എസ് പ്രസിഡൻറ് എൻ.കെ.നീലകണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി ചെയർമാൻ ടി.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്, ട്രഷറർ ഡോ. പി.പി. വാവ, ഐ. ബാബു കുന്നത്തൂർ, മുളവന തമ്പി, ഡോ.എൻ.വി. ശശിധരൻ, ഡി. സുലഭൻ, ഡോ. ശിവാനന്ദൻ, പി. ശശികുമാർ, ശ്രീനിവാസ ബാബു, ടി.പി. ശശാങ്കൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. വേലായുധൻ, വെണ്ണിക്കുളം മാധവൻ, പി.സി. ശിവരാജ്, പി.കെ. ബിന്ദു, പി.കെ. സുബ്രൻ, സി.എ. ശിവൻ, എൻ.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
Show Full Article
TAGS:LOCAL NEWS 
Next Story