Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് അക്കാദമിയിൽ...

പൊലീസ് അക്കാദമിയിൽ ചപ്പാത്തിമെഷീനിൽ ജീവനക്കാര​െൻറ കൈ കുരുങ്ങി

text_fields
bookmark_border
തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയില്‍ ചപ്പാത്തി മെഷീനിൽ ജീവനക്കാരൻറ കൈ കുരുങ്ങി. ഏറെ നേരം ശ്രമിച്ചിട്ടും കൈ ഊരിയെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ മെഷീൻ കുരുങ്ങിയ ഭാഗം ഊരിയെടുത്ത് ആശുപത്രിയിലെത്തിച്ചാണ് കൈ വേർപ്പെടുത്തിയത്. വിരലുകൾ ചതഞ്ഞ നിലയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അക്കാദമിയിലെ താല്‍ക്കാലിക ജീവനക്കാരനായ കുണ്ടുക്കാട് സ്വദേശി വിജയ​െൻറ കൈയാണ് മെഷീനില്‍ കുടുങ്ങിയത്. സഹ ജീവനക്കാർ രക്ഷപ്പെടുത്താൻ ഏറെ നേരം ശ്രമിെച്ചങ്കിലും കഴിഞ്ഞില്ല. തൃശൂരിൽനിന്ന് ഫയര്‍ഫോഴ്സ് എത്തി നടത്തിയ ശ്രമവും പരാജയപ്പെട്ടു. തുടന്നാണ് യന്ത്രഭാഗമടക്കം മുറിച്ചെടുത്ത് ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പൊലീസ് അക്കാദമിയിൽ മാസങ്ങൾക്ക് മുമ്പ് ജീവനക്കാരിയുടെ കൈ മെഷീനിൽ കുരുങ്ങി അപകടമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story