Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽ...

കൊടുങ്ങല്ലൂരിൽ നഗരസഭയുടെ അയ്യപ്പ വിശ്രമകേന്ദ്രം തുറന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയുടെ അയ്യപ്പ വിശ്രമകേന്ദ്രം ശ്രീകുരുംബ ഭഗവതി ക്ഷേത്രമുറ്റത്ത് തുറന്നു. കൊടുങ്ങല്ലൂർ കോവിലകം വലിയ തമ്പുരാൻ രാമ വർമരാജ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ഭക്ഷണം, കുടിവെള്ളം, വിശ്രമ സൗകര്യം എന്നിവ ഒരുക്കും. ശബരിമല റൂട്ട്മാപ്പ്, ആംബുലൻസ് സൗകര്യം, മെഡിക്കൽ സഹായം എന്നിവയും നൽകും. ക്ഷേത്രത്തി​െൻറ തെക്കേ നടയിൽ സജ്ജമാക്കിയ വിശ്രമകേന്ദ്രം 41 ദിവസം ഉണ്ടാകും. മൂന്നുനേരം ഭക്ഷണം വിതരണം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്സൻ ഷീല രാജ്കമൽ, സി.കെ. രാമനാഥൻ, പി.എൻ. രാമദസ്, തങ്കമണി സുബ്രഹ്മണ്യൻ, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, വി.ജി. ഉണ്ണികൃഷ്ണൻ, ഡോ. ആശാലത, സി.പി. രമേശൻ, സജീവൻ, ഗീതാദേവി, ലത ഉണ്ണികൃഷ്ണൻ, പി.ടി. ഗോപാലകൃഷ്ണ പണിക്കർ, രാജേന്ദ്രൻ തുടങ്ങിയവർ പെങ്കടുത്തു. കൊച്ചിൻ ദേവസ്വം ബോർഡി​െൻറ അനുമതിയോടെ കൊടുങ്ങല്ലൂർ ക്ഷേത്രാങ്കണത്തിൽ വിശ്രമകേന്ദ്രം ഒരുക്കാനുള്ള നഗരസഭ കൗൺസിൽ തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. വിവിധ ആരോപണങ്ങൾ ഉയർത്തി സംഘടനകൾ രംഗെത്തത്തി. എന്നാൽ സർവകക്ഷിയോഗം നഗരസഭ തീരുമാനത്തെ പിന്തുണച്ചിരുന്നു. (ഫോേട്ടാ ഇൗമെയിൽ) രോഗനിർണയ ക്യാമ്പ് ഉദ്ഘാടനം കൊടുങ്ങല്ലൂർ: ആക്ട്സ് പടിഞ്ഞാറെ വെമ്പല്ലൂർ യൂനിറ്റും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സ​െൻററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്ക, ഹൃദ്രോഗ നിർണയ ക്യാമ്പ് ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്ട്സ് കൊടുങ്ങല്ലൂർ ബ്രാഞ്ച്് പ്രസിഡൻറ് എ.എസ്. ധീരജ് അധ്യക്ഷത വഹിച്ചു. എസ്.എൻ. പുരം പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക മുഖ്യാതിഥിയായിരുന്നു. എൻ.എ. സദാനന്ദൻ, ബീന സനീഷ്, പ്രകാശിനി മുല്ലശ്ശേരി, കെ.ആർ. അശോകൻ, സത്യൻ തോട്ടാരത്ത്, വിശ്വനാഥൻ തച്ചുംപുറത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story