Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightjalakam കലാമണ്ഡലം:...

jalakam കലാമണ്ഡലം: സ്​റ്റൈപ്പൻറിനുള്ള അപേക്ഷ നീട്ടി

text_fields
bookmark_border
തൃശൂർ: കേരള സംഗീത നാടക അക്കാദമി നിർധനരായ കുട്ടികളുടെ കലാഭ്യസനത്തിന് നല്‍കുന്ന സ്റ്റൈപ്പൻറിനുളള അപേക്ഷ തീയതി ഡിസംബര്‍ അഞ്ചുവരെ നീട്ടി. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ സംഗീതം (വായ്പാട്ട്, വീണ, വയലിന്‍, മൃദംഗം) എന്നീ കലാവിഭാഗങ്ങള്‍ പരിശീലിക്കാനാണ് സ്റ്റൈപ്പൻറ് അനുവദിക്കുന്നത്. 10നും 17നും മധ്യേ പ്രായമുള്ളവരും രക്ഷിതാവി​െൻറ വാര്‍ഷിക വരുമാന പരിധി 75,000 രൂപയില്‍ താഴെയുള്ള അപേക്ഷകരില്‍ നിന്നാണ് സ്റ്റൈപ്പൻറ് നൽകാനുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത്. 2018 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് സ്റ്റൈപ്പൻറ്. അപേക്ഷഫോറവും നിയമാവലിയും ലഭിക്കുന്നതിന് സ്വന്തം മേല്‍ വിലാസമെഴുതി അഞ്ചുരൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം 'സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ -20' വിലാസത്തില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷയും, വിദ്യാർഥി/വിദ്യാർഥിനിയുടെ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റി​െൻറ കോപ്പി (സ്വയം സാക്ഷ്യപ്പെടുത്തിയത്) രക്ഷിതാവി​െൻറ വാര്‍ഷിക വരുമാനം തെളിയിക്കുന്ന ഒറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റും (അക്കാദമി അപേക്ഷ ക്ഷണിച്ചതിനുശേഷം കൈപ്പറ്റിയത്) ഡിസംബര്‍ അഞ്ചിനകം അക്കാദമിയില്‍ ലഭിച്ചിരിക്കണം. അക്കാദമിയുടെ വെബ്‌സൈറ്റിലും അപേക്ഷഫോറവും നിയമാവലിയും ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story