Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാര്‍ക്‌സിസത്തിന്...

മാര്‍ക്‌സിസത്തിന് സംസ്‌കാരം ഒരനുബന്ധ പരിപാടിയല്ല ^ സുനില്‍ പി. ഇളയിടം

text_fields
bookmark_border
മാര്‍ക്‌സിസത്തിന് സംസ്‌കാരം ഒരനുബന്ധ പരിപാടിയല്ല - സുനില്‍ പി. ഇളയിടം തൃശൂർ: 'മൂലധന'ത്തിലൂടെ കാള്‍ മാര്‍ക്‌സ് മുന്നോട്ടുവെച്ച ദര്‍ശനത്തില്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരനുബന്ധപരിപാടി മാത്രമായിരുന്നില്ലെന്ന് ഡോ.സുനില്‍ പി.ഇളയിടം. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച മാര്‍ക്‌സിസവും മൂലധനവും പ്രഭാഷണപരമ്പരയുടെ അവസാന ദിവസത്തില്‍ മൂലധനത്തി​െൻറ തുടര്‍ജീവിതം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മൂലധനം ഒരു സാമ്പത്തികശാസ്ത്ര ഗ്രന്ഥമായാണ് പ്രധാനമായും വിലയിരുത്തപ്പെട്ടത്. മൂലധനത്തില്‍ തത്ത്വചിന്തയും സൗന്ദര്യശാസ്ത്രവും സംസ്‌കാരപഠനവും ചരിത്രനിരീക്ഷണവും സ്ത്രീപ്രശ്‌നവും പരിസ്ഥിതിസംരക്ഷണവുമെല്ലാം ഉള്‍ച്ചേരുന്നുണ്ട്. ഇത്തരം ഘടകങ്ങളെ കണ്ടെത്തുന്ന ജൈവികമായ അന്വേഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മൂലധനം ഒരിക്കലും ജഡവസ്തുവോ അന്തിമപ്രമാണമോ അല്ല. വലിയ തുറസ്സുകളിലേക്ക് സ്വയം വികസിക്കുന്ന കൃതിയാണത്. മൂലധനത്തെ നിരന്തരം വികസിക്കുന്ന രാഷ്ട്രീയ പ്രയോഗമായാണ് കാണേണ്ടത്. രാഷ്ട്രീയ കാര്യപരിപാടികളുടെ സൈദ്ധാന്തിക സാധൂകരണമായാണ് മൂലധനം ലോകമെങ്ങും പുനര്‍വായിക്കപ്പെട്ടത്. വംശീയതയുടെയും വർണവെറിയുടെയും യാഥാസ്ഥിതിക മതവിശ്വാസത്തി​െൻറയും സങ്കുചിത ദേശീയതയുടെയും ആശയമണ്ഡലങ്ങളെ മൂലധനം നിര്‍ഭയം വിമര്‍ശിക്കുന്നു. തൊഴിലാളി വര്‍ഗത്തി​െൻറ മോചനം സ്ത്രീകളുടെയും കറുത്തവരുടെയും മോചനവുമായി ബന്ധപ്പെടുത്തുന്നു. എന്നാല്‍ മാര്‍ക്‌സ് ഉന്നയിച്ച രീതിശാസ്ത്രത്തെ വെട്ടിച്ചുരുക്കി വായിച്ചെടുക്കുന്നവര്‍ക്ക് ഇത്തരം ആശയങ്ങള്‍ മൂലധനത്തില്‍ കണ്ടെടുക്കാനാവില്ല. കേവല പാഠപാരായണങ്ങളിലല്ല, വിമര്‍ശനത്തിലും രാഷ്ട്രീയ പ്രയോഗത്തിലുമാണ് മൂലധനവായന ശാസ്ത്രീയവും സര്‍ഗാത്മകവുമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. ഇ.എം. സതീശന്‍ സ്വാഗതവും കെ. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story