Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഫിബോർഡ് സഹകരണ സംഘം...

കോഫിബോർഡ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ഹൈകോടതി അംഗീകരിച്ചു

text_fields
bookmark_border
തൃശൂർ: തെക്കൻ കേരളത്തിലെ ഇന്ത്യ കോഫിബോർഡ് വർക്കേഴ്സ് സഹകരണ സംഘം ഭരണസമിതിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പും വോട്ടെണ്ണലും ഫലവും ഹൈകോടതി അംഗീകരിച്ചു. ചൊവ്വാഴ്ച കോഫിബോർഡ് ആസ്ഥാനത്ത് റിട്ടേണിങ് ഓഫിസർ സോജൻ ഫലം പ്രഖ്യാപിക്കും. വോട്ടെണ്ണിയെങ്കിലും ഫലം ഹൈകോടതിയിൽ സമർപ്പിക്കണമെന്ന ഉത്തരവുള്ളതിനാൽ, തിങ്കളാഴ്ച ഫല വിവരങ്ങളുടെ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. വോട്ടിങ്ങും വോട്ടെണ്ണൽ അടക്കമുള്ള നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തിയിരുന്നു. ഇതുൾപ്പെടെയാണ് കോടതിക്ക് സമർപ്പിച്ചിരുന്നത്. റിപ്പോർട്ട് പരിശോധിച്ച കോടതി നടപടികൾ അംഗീകരിക്കുകയും ചൊവ്വാഴ്ച തൃശൂർ കോഫിബോർഡ് സഹകരണ സംഘം ആസ്ഥാനത്ത് റിട്ടേണിങ് ഓഫിസറോട് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കാൻ നിർദേശിക്കുകയായിരുന്നു. നിലവിലെ ഭരണസമിതിയായ സഹകരണ വേദി സ്ഥാനാർഥികൾക്ക് തന്നെയാണ് മുൻതൂക്കം. സഹകരണ വേദി സ്ഥാനാർഥികൾക്ക് 1100-1300 വോട്ടുകൾക്ക് മുകളിലും സി.ഐ.ടി.യു, എ.ഐ.ടി.യു.സി സഖ്യത്തിൽ നാല് പേർക്ക് 500 വോട്ടിന് താഴെയും ആറ് പേർക്ക് 500 വോട്ടിന് മുകളിലും ലഭിച്ചതായാണ് സൂചന. തൃശൂർ മുതൽ തെക്കോട്ടുള്ള എട്ട് ജില്ലകളിലെ കോഫിഹൗസുകൾ ഉൾപ്പെടുന്നതാണ് തൃശൂരിലെ തെക്കൻ കോഫിബോർഡ് സഹകരണ സംഘം. 1887 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ 1776 പേർ വോട്ട് ചെയ്തു. 27 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. വനിത സംവരണത്തിൽ സി.ഐ.ടി.യു, എ.ഐ.ടി.യു.സി സഖ്യത്തിലെ കെ.എൻ. ലളിത എതിരില്ലാെത തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംഘത്തി​െൻറ ആദ്യ സെക്രട്ടറി എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ഭാര്യയാണ് ലളിത.
Show Full Article
TAGS:LOCAL NEWS 
Next Story