Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിനായക​െൻറയും...

വിനായക​െൻറയും നിർമലിെൻറയും രക്ഷിതാക്കള്‍ക്ക് പെന്‍ഷനും ആശ്രിതന് ജോലിയും നൽകണം

text_fields
bookmark_border
തൃശൂർ: ഉത്സവാഘോഷത്തിനിടയിലെ സംഘർഷത്തിൽ കൊല ചെയ്യപ്പെട്ട മുക്കാട്ടുകര നെല്ലങ്കര സ്വദേശി നിർമല്‍കുമാറി​െൻറയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് പിന്നീട് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായക​െൻറയും രക്ഷിതാക്കള്‍ക്ക് പെന്‍ഷനും ആശ്രിതര്‍ക്ക് ജോലിയും നൽകണമെന്ന് ദേശീയ പട്ടികജാതി കമീഷന്‍ വൈസ് ചെയർമാൻ എല്‍. മുരുകന്‍ ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ഫെബ്രുവരി 12നാണ് നെല്ലങ്കര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടയിലെ സംഘർഷത്തിനിടയിൽ യുവമോർച്ച പ്രവർത്തകൻ കൂടിയായ നിർമൽ കുമാർ കൊലചെയ്യപ്പെട്ടത്. സി.പി.എം നേതാവും കോർപറേഷൻ കൗൺസിലറുമായ സതീഷ്ചന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതിയായിരുന്നു. ജൂൺ 17നാണ് വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.18ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് മർദിച്ചുവെന്ന ആരോപണവും ഇതിനെ സാധൂകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമായിരുന്നു. സംഭവത്തിൽ ആരോപണ വിധേയരായ പാവറട്ടി പൊലീസിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പുന്നയൂര്‍, കടപ്പുറം പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച ശേഷം രാമനിലയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വകുപ്പി​െൻറ വിവിധ പദ്ധതിയുടെ കീഴില്‍ പിന്നാക്കക്കാര്‍ക്ക് അനുവദിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കമീഷൻ വിലയിരുത്തി. കമീഷന്‍ ഡയറക്ടര്‍ എം. മതിയഴകന്‍, കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം സി.വി.സജന്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍ സിന്ധു പരമേഷ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story