Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ്​ സ്​റ്റേഷൻ...

പൊലീസ്​ സ്​റ്റേഷൻ ഭരിച്ചത്​ കുട്ടികൾ

text_fields
bookmark_border
കുന്നംകുളം: പൊലീസ് സ്റ്റേഷ​െൻറ നിയന്ത്രണവും നഗരപാലനവും കുട്ടി പൊലീസുകാർ ഏറ്റെടുത്തു. ലോക ശിശുദിനത്തി​െൻറ ഭാഗമായി ഡി.ജി.പിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. പഴഞ്ഞി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലെ 28 കുട്ടിപൊലീസുകാരാണ് സ്റ്റേഷൻ നിയന്ത്രിച്ചത്. നഗരത്തിലെ ഗതാഗത നിയന്ത്രണവും ഇവർ ഏറ്റെടുത്തു. വീട്ടമ്മ നൽകിയ പരാതിയിൽ പ്രതിയെ പിടികൂടാനും കുട്ടിപൊലീസുകാർ ജീപ്പിൽ പാഞ്ഞു. എം.എ. അബ്ദുൽ ഹബീബ് പ്രിൻസിപ്പൽ എസ്.െഎയുടെ മുറിയിൽ സ്റ്റേഷൻ ഹൗസ് ഒാഫിസറായി പ്രവർത്തിച്ചു. ടി.എം. നന്ദന, അനു ദാസൻ എന്നിവർ ഫയൽ പരിശോധകരും ഹെൽപ് ഡസ്കിൽ പരാതിയുമായി വരുന്നവർക്ക് എഴുതി കൊടുക്കാനും സഹായികളായി. എസ്.െഎ യു.കെ. ഷാജഹാൻ, അഡീഷനൽ എസ്.െഎമാരായ സന്തോഷ്, നിഖിൽ എന്നിവർ കുട്ടിപൊലീസിന് പരിശീലനം നൽകി. കേച്ചേരി വികസനം: സംയുക്ത ട്രേഡ് യൂനിയൻ ഉപവാസം ബുധനാഴ്ച കുന്നംകുളം: കേച്ചേരിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണെമന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയ​െൻറ നേതൃത്വത്തിൽ ബുധനാഴ്ച കേച്ചേരി സ​െൻററിൽ ഉപവസിക്കുന്നു. കേരള കോൺഗ്രസി​െൻറ കെ.ടി.യു.സി (എം), വെൽഫെയർ പാർട്ടിയുടെ എഫ്.െഎ.ടി.യു ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെയാണ് ഉപവാസം. കെ.ടി.യു.സി (എം) സംസ്ഥാന സമിതിയംഗം നസീർ കേച്ചേരി, എഫ്.െഎ.ടി.യു സംസ്ഥാന സമിതിയംഗം കെ.വി. അബ്ദുൽ മാലിക്ക്, കെ.ടി.യു.സി (എം) മേഖല പ്രസിഡൻറ് സി.സി. ജോണി തുടങ്ങിയവർ ഉപവസിക്കും. സമരം കേരള കോൺഗ്രസ് (എം) ജില്ല സെക്രട്ടറി സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞിപ്പ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story