Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹാർദിക്​...

ഹാർദിക്​ വെടിനിർത്തലിന്​; റാലി മാറ്റി

text_fields
bookmark_border
ഹാർദിക് വെടിനിർത്തലിന്; റാലി മാറ്റി അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സീറ്റ് വിഭജനത്തിൽ രണ്ട് സീറ്റ് മാത്രം നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിനെതിരെ ഹാർദിക് പേട്ടലി​െൻറ പാട്ടീദാർ അനാമത് ആന്ദോളൻ സമിതി (പി.എ.എ.എസ്) കടുത്ത പ്രതിഷേധത്തിൽ. കോൺഗ്രസുമായുള്ള സഖ്യത്തിൽനിന്ന് പിന്മാറണമെന്ന് പി.എ.എ.എസ് നേതാക്കൾ ആവശ്യപ്പെെട്ടങ്കിലും വെടിനിർത്തൽ സൂചന നൽകി ഹാർദിക് പേട്ടൽ തിങ്കളാഴ്ച രാജ്കോട്ടിൽ നടത്താനിരുന്ന റാലി മാറ്റിവെച്ചു. സമുദായനന്മക്കുവേണ്ടി െഎക്യത്തോടെ നിൽക്കാനും അദ്ദേഹം നേതാക്കളോട് അഭ്യർഥിച്ചു. എന്നാൽ, പി.എ.എ.എസിൽ കോൺഗ്രസിനെതിരെ രോഷം പുകയുകയാണ്. സീറ്റ് വിഭജനത്തിൽ രോഷാകുലരായ പി.എ.എ.എസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടി. സൂറത്തിലെ വരാച്ചയിലെ കോൺഗ്രസ് ഒാഫിസ് പി.എ.എ.എസ് പ്രവർത്തകർ ആക്രമിച്ചു. സ്ഥാനാർഥി പട്ടികയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഒരു കോൺഗ്രസ് ഒാഫിസും തുറക്കാൻ സമ്മതിക്കില്ലെന്ന് സൂറത്തിലെ പാട്ടീദാർ അനാമത് ആന്ദോളൻ സമിതി കൺവീനർ ധാർമിക് മാളവ്യ വ്യക്തമാക്കി. പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് ട്വീറ്റിലൂടെ ഹാർദിക് സമവായത്തിന് ആഹ്വാനം നൽകിയത്. പ്രമുഖ നേതാക്കൾ ബി.ജെ.പിയിലേക്ക് പോയ സാഹചര്യത്തിൽ, സംഘടനയിൽ മറ്റൊരു പിളർപ്പ് ഒഴിവാക്കുകയാണ് ഹാർദികി​െൻറ ലക്ഷ്യം. ''2015 ആഗസ്റ്റിൽ നടന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 14 യുവാക്കളെ നമ്മൾ മറക്കരുത്. ഇൗ രക്തസാക്ഷിത്വം മറന്നുകൊണ്ടുള്ള രാഷ്ട്രീയമല്ല വേണ്ടത്'' –ഹാർദിക് നേതാക്കളെ ഒാർമിപ്പിച്ചു. 14 പേർ മരിക്കാനിടയായ പൊലീസ് വെടിവെപ്പിന് ബി.ജെ.പിയോട് പ്രതികാരം ചെയ്യുമെന്ന് നേരേത്ത നടത്തിയ വാഗ്ദാനവും ഹാർദിക് ഒാർമിപ്പിച്ചു. ''ഒാരോ നിമിഷവും പ്രതിബന്ധങ്ങളുണ്ടാകുമെങ്കിലും ലക്ഷ്യം നേടാൻ തോളോടുതോൾ ചേർന്ന് പോകണം'' –എ.ബി. വാജ്പേയിയുടെ കവിതയിൽനിന്നുള്ള വരികൾ ഉദ്ധരിച്ച് ഹാർദിക് പറഞ്ഞു. കോൺഗ്രസിനുള്ള പിന്തുണയെക്കുറിച്ച് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വാർത്തസമ്മേളനത്തിൽ ഹാർദിക് പേട്ടൽ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. ആദ്യഘട്ട സീറ്റുവിഭജനത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ രോഷം തണുപ്പിച്ച് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കാനാണ് ഹാർദിക് ഒരുങ്ങുന്നത്. അതിനിടെ, പാട്ടീദാർ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് ഭരത് സിങ് സോളങ്കിയുടെ വീടിന് സുരക്ഷ ശക്തമാക്കി. 77 േപരുടെ ആദ്യഘട്ട ലിസ്റ്റാണ് കോൺഗ്രസ് പുറത്തുവിട്ടത്. കോൺഗ്രസ് പട്ടികയിൽ പ്രവീൺ തൊഗാഡിയയുടെ ബന്ധുവും അഹ്മദാബാദ്: ഗുജറാത്തിെല കോൺഗ്രസി​െൻറ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ബന്ധു പ്രഫുൽ തൊഗാഡിയയും. ലിസ്റ്റിൽ മൂന്ന് മുസ്ലിംകളും രണ്ടു വനിതകളും ഒരു ക്രിസ്ത്യനുമുണ്ട്. 77 പേരുടെ പട്ടികയിൽ പ്രവീൺ തൊഗാഡിയയുടെ ബന്ധു പ്രഫുൽ തൊഗാഡിയയെയാണ് ഉൾപ്പെടുത്തിയത്. ഡിസംബർ ഒമ്പതിനാണ് 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ്. കോൺഗ്രസി​െൻറ സഖ്യകക്ഷികൾക്ക് 12 സീറ്റാണ് അനുവദിച്ചത്. പേട്ടലുമാർക്ക് മേധാവിത്വമുള്ള സൂറത്തിലെ വരാച്ചയിലാണ് പ്രഫുൽ തൊഗാഡിയ മത്സരിക്കുന്നത്. കോൺഗ്രസി​െൻറ 14 സിറ്റിങ് എം.എൽ.എമാരും മത്സരിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story