Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡരികിൽ...

റോഡരികിൽ മൂത്രമൊഴിച്ച്​ മഹാരാഷ്​ട്ര മന്ത്രി വിവാദത്തിൽ

text_fields
bookmark_border
മുംബൈ: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പ്രഹസനമാക്കി പൊതു സ്ഥലത്ത് വീണ്ടും ബി.ജെ.പി മന്ത്രിയുടെ മൂത്രമൊഴിക്കൽ. ഇത്തവണ മഹാരാഷ്ട്ര ജല സംരക്ഷണ, പ്രോട്ടാകോൾ മന്ത്രി രാം ഷിണ്ഡെയാണ് 'പ്രതി'. രാം ഷിണ്ഡെ സൊലാപുർബർശി ഹൈവേ റോഡരികിൽ മൂത്രമൊഴിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. നിരന്തര യാത്ര കാരണം പനിയും ക്ഷീണവും ബാധിച്ച തനിക്ക് ശുചിമുറി കണ്ടെത്താൻ കഴിയാത്തതിനാൽ റോഡരികിൽ മൂത്ര മൊഴിക്കേണ്ടിവന്നു എന്നാണ് മന്ത്രിയുടെ പ്രതികരണം. സർക്കാറി‍​െൻറ ജലായുക്ത് ശിവർ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പര്യടനത്തിലായിരുന്നു മന്ത്രി. എന്നാൽ, മന്ത്രിക്കുപോലും ശുചിമുറി കണ്ടെത്താൻ കഴിയുന്നില്ല എന്നത് സ്വച്ഛ് ഭാരത് പദ്ധതി പരാജയമാണെന്നും അതി‍​െൻറ പേരിലെ സെസ് കൊള്ളയാണെന്നുമാണ് ബോധ്യപ്പെടുത്തുന്നതെന്ന് എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. വെളിപ്രദേശങ്ങളിൽ കാര്യം സാധിക്കുന്ന ദരിദ്ര സ്ത്രീകളെ മാലയണിയിച്ച് അപമാനിക്കുന്ന ഉദ്യോഗസ്ഥർ മന്ത്രിയെയും അങ്ങനെ ചെയ്യുമോ എന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം. കഴിഞ്ഞ ജൂണിൽ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിങ് പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് സർക്കാറിനെ വെട്ടിലാക്കിയിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെ കാവലിൽ കെട്ടിടത്തിന് മറവിലും സർക്കാർ കാറിന് അടുത്തും മൂത്രമൊഴിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story