Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക ശിശുദിനത്തിൽ

ലോക ശിശുദിനത്തിൽ

text_fields
bookmark_border
തൃശൂർ: മന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയതും, സ്റ്റേഷൻ ചുമതല നിർവഹിച്ചതും കുട്ടികൾ. നിർദേശങ്ങൾ നൽകിയത് അസി.കമീഷണറും സി.ഐയും എസ്.ഐയും. ലോകശിശു ദിനത്തിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ ചൈൽഡ് ഫ്രൻഡ്ലി പൊലീസ് സ്റ്റേഷനിലെത്തിയ മന്ത്രി വി.എസ്. സുനിൽകുമാറിനാണ് കുട്ടികൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചത്. സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റാണ് സ്റ്റേഷ‍​െൻറ ചുമതലക്കാരായത്. കുട്ടികളുടെ സല്യൂട്ട് സ്വീകരിച്ച് സ്റ്റേഷനിലെത്തിയ മന്ത്രിക്ക് സ്റ്റേഷനെ പരിചയപ്പെടുത്തി. നവീകരണത്തിന് ആവശ്യമായ തുക എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. സ്റ്റേഷനിലുണ്ടായ രസകരമായ അനുഭവം സന്ദർശക പുസ്തകത്തിൽ രേഖപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്. അസി.കമീഷണർ പി. വാഹിദും, ഈസ്റ്റ് സി.ഐ കെ.സി. സേതു, എസ്.ഐ എം.ജെ. ജിജോ എന്നിവരാണ് കുട്ടികളുടെ സ്റ്റേഷൻ നടപടികൾ നിരീക്ഷിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story