Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്മാവതി: കേരളത്തിലും ...

പത്മാവതി: കേരളത്തിലും തിയറ്ററുകൾ കത്തിക്കും ^കർണി സേന

text_fields
bookmark_border
പത്മാവതി: കേരളത്തിലും തിയറ്ററുകൾ കത്തിക്കും -കർണി സേന തൃശൂർ: സഞ്ജയ് ലീല ബൻസാലി ചിത്രം 'പത്മാവതി' റിലീസ് ചെയ്താൽ കേരളത്തിലും തിയറ്ററുകൾ കത്തിക്കുമെന്ന് സിനിമക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന കർണി സേന ദേശീയ പ്രസിഡൻറ് സുഖ്ദേവ് സിങ് ഗോഗമേഡി പറഞ്ഞു. തൃശൂരിൽ സ്വകാര്യ ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. സിനിമയിലെ നൃത്തരംഗത്ത് വസ്ത്രം മോശമായാണ് കാണിക്കുന്നതെന്നും പത്മാവതിയുടെ അഭിമാനത്തിന് കോട്ടം വരുത്താൻ സമ്മതിക്കില്ലെന്നും സുഖ്ദേവ് സിങ് പറഞ്ഞു. രജപുത്ര റാണി പത്മാവതിക്ക് സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുമായി ബന്ധമുണ്ടെന്ന കഥ സിനിമയിൽ പരാമർശിക്കുന്നത് രജപുത്ര റാണി പത്മാവതിയെ അപമാനിക്കലാണെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മാവതിയായി ചിത്രത്തിലെത്തുന്ന ദീപിക പദുക്കോൺ മോശമായി വസ്ത്രം ധരിച്ച് രജപുത്ര റാണിമാരെ അപമാനിക്കുകയാണെന്നും രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രം ഏതു വിധേനയും തടയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story