Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ ശ്രദ്ധക്ക്; ട്രെയിൻ വൈകി ഒാടിക്കൊണ്ടിരിക്കുന്നു

text_fields
bookmark_border
തൃശൂർ: നവംബർ ഒന്നു മുതൽ പുതിയ ട്രെയിൻ സമയക്രമം വന്നപ്പോൾ യാത്രാസമയം കുറയുമെന്നായിരുന്നു പ്രഖ്യാപനം. സംഭവിച്ചത് തിരിച്ചാണ്. ദിവസവും മണിക്കൂറുകൾ വൈകിയാണ് ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. കാത്തിരുന്ന് ട്രെയിനിൽ കയറിപ്പറ്റിയാൽ മുന്നറിയിപ്പില്ലാതെ പിടിച്ചിടലും സാധാരണം. നിശ്ചിത സമയം കൊണ്ട് ഓടിയെത്തുമെന്ന് വിശ്വാസം നേടിയ ട്രെയിനുകൾ പോലും മണിക്കൂറുകളാണ് െവെകുന്നത്. അവശ്യസമയത്ത് ട്രെയിനുകളില്ലാത്തതും യാത്രക്കാരെ വലക്കുന്നുണ്ട്. ട്രാക്കിലെ അറ്റകുറ്റപണിയാണ് ൈവകലിന് കാരണമെന്നാണ് അധികൃതരുടെ ന്യായം. എന്നാൽ, ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്നില്ല. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിൽ ട്രെയിനുകൾ വൈകുന്നത് മുൻകൂട്ടി അറിയിക്കുന്നതുപോലും നിർത്തി. ഇപ്പോൾ ഏത് ട്രെയിനും വൈകിയോടാവുന്ന സ്ഥിതിയാണ്. ഇത് സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും പരിഹാരമുണ്ടാകുന്നില്ല. മിക്കതും അര മണിക്കൂർ മുതൽ മൂന്നര മണിക്കൂർ വരെയാണു വൈകുന്നത്. തൃശൂരിൽ നിന്ന് തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യുന്നവർക്ക് ട്രെയിൻ കിട്ടാൻ ഏറെനേരം കാത്തിരിക്കണം. അതോടെ എറണാകുളം ഭാഗത്തേക്കുൾെപ്പടെ ബസുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഗതാഗതക്കുരുക്ക് പ്രശ്നം സൃഷ്ടിക്കുമെങ്കിലും ട്രെയിൻ കിട്ടി പോകുന്നതിനെക്കാൾ നേരത്തെ ലക്ഷ്യത്തിൽ എത്താമെന്നാണ് സ്ഥിരം ട്രെയിൻ യാത്രക്കാർ പറയുന്നത്. ഒരു വർഷമായി തുടരുന്ന അറ്റകുറ്റപണി പൂർത്തിയായിട്ടില്ല. തിരുവനന്തപുരം ഡിവിഷനിലെ പഴയ പാളങ്ങൾ മുഴുവൻ മാറ്റാൻ സമയമുണ്ടായിട്ടും ജോലികൾ ഇഴയുകയാണ്. ശബരിമല സീസൺ കൂടിയായതോടെ നിരവധി സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. സ്ഥിരം ട്രെയിനുകൾ തന്നെ വൈകുന്ന സാഹചര്യത്തിൽ ഇവയും നിശ്ചിത സമയത്തിനുള്ളിൽ ഓടിയെത്തുന്നില്ല. പാസഞ്ചർ വൈകൽ തുടർക്കഥ തൃശൂർ: നിലമ്പൂർ -എറണാകുളം ഉൾെപ്പടെ തൃശൂർ വഴിയുള്ള പാസഞ്ചറുകളുടെ വൈകൽ ദുരിതമാകുന്നു. വൈകിയോടുന്ന എക്സ്പ്രസ് ട്രെയിനുകൾക്ക് കടന്നുപോകാൻ പാസഞ്ചറുകൾ മിക്ക സ്റ്റേഷനുകളിലും മണിക്കൂറുകൾ പിടിച്ചിടുന്നത് പതിവാണ്. നവംബറിനു മുമ്പ് കൃത്യസമയം പാലിച്ചിരുന്നവയാണ് ഇപ്പോൾ സമയം തെറ്റി ഒാടുന്നത്. തിരക്കേറിയ സമയത്ത് ട്രെയിൻ ഇല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. ഉച്ചക്ക് എറണാകുളത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് ആവശ്യത്തിന് ട്രെയിനില്ല. തിരുവനന്തപുരം ഭാഗത്തു നിന്നെത്തുന്ന ട്രെയിനുകളിൽ കയറിക്കൂടാൻ പ്രയാസമാണ്. ചൊവ്വാഴ്ചകളിൽ എറണാകുളം-പാലക്കാട് മെമു ഇല്ലാത്തത് ദുരിതം വർധിപ്പിക്കുന്നു. െട്രയിൻ യാത്രക്കാരുടെ എണ്ണം വളരെ കൂടുന്നതനുസരിച്ചുള്ള ക്രമീകരണങ്ങൾ അധികൃതരിൽ നിന്ന് ഉണ്ടാകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story