Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഫിബോർഡ് സഹകരണ സംഘം...

കോഫിബോർഡ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: 94.11 ശതമാനം പോളിങ്

text_fields
bookmark_border
തൃശൂർ: തെക്കൻ കേരളത്തിലെ ഇന്ത്യ കോഫിബോർഡ് വർക്കേഴ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ 94.11 ശതമാനം പോളിങ്. തെരഞ്ഞെടുപ്പ് ഫലം ഹൈകോടതിയിൽ സമർപ്പിക്കണമെന്ന ഉത്തരവുള്ളതിനാൽ വോട്ടെണ്ണൽ വിവരങ്ങൾ തിങ്കളാഴ്ച ഹൈകോടതിയിൽ സമർപ്പിക്കും. ഫലപ്രഖ്യാപനവും തിങ്കളാഴ്ച ഹൈകോടതിയിൽ ഉണ്ടായേക്കും. ഉച്ചക്ക് 12ന് തന്നെ പോളിങ്ങ് പൂർത്തിയാക്കി ഒരു മണിയോടെ വോട്ടെണ്ണൽ തുടങ്ങി വൈകീട്ട് ആറോടെപൂർത്തിയാക്കി. ആകെ1887 വോട്ടർമാരിൽ 1776 പേർ വോട്ട് ചെയ്തു. തർക്കത്തിലുണ്ടായിരുന്ന 325 പേരുടെ വോട്ടവകാശം നേരത്തെ തള്ളിയിരുന്നു. അഞ്ച് പേർക്ക് ഹൈകോടതി നിർദേശ പ്രകാരം വോട്ട് ചെയ്യുന്നതിന് അനുമതി നൽകി. ഇതുൾപ്പെടെയാണ് 1887 പേർ. വോട്ടിങ്ങും വോട്ടെണ്ണൽ അടക്കമുള്ള നടപടിക്രമങ്ങൾ കോടതി നിർദേശപ്രകാരം പൂർണമായും വീഡിയോയിൽ പകർത്തിയിരുന്നു. കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂളിൽ കനത്ത പൊലീസ് സുരക്ഷയിലാണ് പോളിങ് നടന്നത്. 27 പേർ മത്സരിച്ചു. സംഘത്തി​െൻറ ആദ്യ സെക്രട്ടറി എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ഭാര്യ സി.ഐ.ടി.യു- എ.ഐ.ടി.യു.സി സഖ്യ സ്ഥാനാർഥി കെ.എൻ. ലളിത വനിത സംവരണത്തിൽ എതിരില്ലാെത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് വനിതകൾക്ക് മത്സരിക്കാമെങ്കിലും മറ്റാരും വന്നില്ല. നിലവിലുള്ള ഭരണസമിതിയായ സഹകരണ വേദി സ്ഥാനാർഥികൾക്ക് 1200-1300 ന് മുകളിലും സി.ഐ.ടി.യു-എ.ഐ.ടി.യു.സി സഖ്യത്തിന് 800ന് താെഴ വോട്ടുകളും ലഭിച്ചതായാണ് സൂചന. ബി.ജെ.പി പാനലും മത്സര രംഗത്തുണ്ടായിരുന്നു. ആരോപണങ്ങളെ തുടർന്ന് സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ വ്യവസായകേന്ദ്രം മാനേജർക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകി ഫെബ്രുവരി 28നാണ് സർക്കാർ പിരിച്ചുവിട്ടത്. ഇതിനെതിരെ വൻപ്രതിഷേധം ഉയർന്നു. ദിവസങ്ങളോളം അഡ്മിനിസ്ട്രേറ്റർക്ക് സംഘം ആസ്ഥാനത്ത്പ്രവേശിക്കാനകായില്ല. പിന്നീട് ചുമതലയേറ്റെടുത്ത അഡ്മിനിസ്ട്രേറ്റർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലുൾപ്പെടെ വീഴ്ച വരുത്തിയെന്ന ആക്ഷേപം ഉ‍യർന്നു. പിരിച്ചു വിട്ടതിനെതിരെ ഭരണസമിതി കോടതിയെ സമീപിച്ചപ്പോൾ ഭരണം അഡ്മിനിസ്ട്രേറ്ററിൽ നിന്നും ഭരണസമിതിക്ക് കൈമാറാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് നിർദേശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story