Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ ലൈവ്

തൃശൂർ ലൈവ്

text_fields
bookmark_border
മുടി മിടഞ്ഞിട്ടതിന് സമാനമാണ് ജില്ലയിൽ വികസനം മുന്നേറുന്നത്. വീടും വ്യാപാര സ്ഥാപനങ്ങളും ഒന്ന് ഒന്നിേനാട് ചേർന്ന് നിൽക്കുകയാണ് ജില്ലയിൽ. വികസിത രാഷ്ട്രങ്ങൾ 'റിബൺ ഡെവലപ്പ്മ​െൻറ്' എന്ന ഒാമനപേരിട്ട് വിളിക്കുന്ന ഇൗ വികസനത്തിന് മാനവിക മുഖമില്ലെന്ന് പറയാതെ വയ്യ. പളപളപ്പുണ്ടെങ്കിലും പിന്നാമ്പുറങ്ങൾ പരതിയാൽ ചീഞ്ഞുനാറുന്ന വിനാശ വികസനമാണ് പലതും. അതുകൊണ്ടാണ് കൈയേറ്റങ്ങളും മറ്റും നിസാരവത്കരിക്കപ്പെടുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും കണ്ണടക്കുന്നതിനാൽ കൈയേറ്റം തുടരുകയാണ്. സ്ഥലം വീട്ടുകൊടുക്കാൻ പലരും ഒരുക്കമാെണങ്കിലും കൈയേറ്റക്കാർ ൈകയടക്കിയ സ്ഥലങ്ങൾ തിരിച്ചുപിടിക്കാനാവുന്നില്ല. അവ തിരിച്ചുപിടിക്കാത്തതിനാൽ പാതയോരങ്ങളും ജങ്ഷനുകളും ചുരുങ്ങുകയാണ്. വാഹനങ്ങൾ നിരത്തിൽ കൂടുന്നത് നിയന്ത്രിക്കാനും ആരുമില്ല. അതുകൊണ്ട് തന്നെ ജില്ലയിലെ വിവിധ ജങ്ഷനുകളിൽ കുരുക്ക് മുറുകയാണ്. കുരുക്കഴിക്കേണ്ടവർ തന്നെ കുരുക്കുമുറുക്കുേമ്പാൾ ജനം പെരുവഴിയിലാണ്. പെരുവഴിയിലായ ജനത്തി​െൻറ ആശങ്കകളാണ് ഇന്നത്തെ തൃശൂർ 'ലൈവ്'. വാടാനപ്പള്ളി: തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയുടെ നിർമാണം നിലച്ചതോടെ കാഞ്ഞാണി, കണ്ടശ്ശാംകടവ്, അരിമ്പൂർ അടക്കമുള്ള പ്രധാന ജങ്ഷനുകളുടെ വികസന സാധ്യത അടഞ്ഞു. വീതി കുറഞ്ഞ ഈ റോഡിലൂടെയുള്ള ഗതാഗതം താറുമാറായി. നീണ്ട കാത്തിരിപ്പും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമര പോരാട്ടങ്ങൾ നടത്തിയിട്ടും റോഡ് വീതി കൂട്ടിയുള്ള വികസനം യാഥാർഥ്യമായില്ല. മറ്റിടത്ത് വികസനം ബഹുദൂരം മുന്നോട്ടു പോകുമ്പോൾ ഇൗ സംസ്ഥാന പാതയുടെയും ജങ്ഷനുകളുടേയും വികസനം കടലാസിൽ തന്നെയാണ്. എം.കെ. പോൾസൻ മണലൂർ എം.എൽ.എ ആയിരുന്നപ്പോഴാണ് റോഡ് വികസനത്തിന് മുറവിളി ഉയർന്നത്. ഇേപ്പാഴത്തെ എം.പി സി.എൻ. ജയദേവൻ ചെയർമാനും മുരളി പെരുന്നെല്ലി എം.എൽ.എ ജനറൽ കൺവീനറും ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ വൈസ് ചെയർമാനുമായ ആക്ഷൺ കൗൺസിൽ രൂപവത്കരിച്ചാണ് റോഡ് വികസനത്തിന് സമര പോരാട്ടം ആരംഭിച്ചത്. ഇതോടെ റോഡ് വികസനത്തിന് അംഗീകാരമായി. 15 മീറ്റർ വീതിയിൽ വികസിപ്പിക്കാനായിരുന്നു ആദ്യധാരണ. എന്നാൽ 22 മീറ്റർ വീതിയെന്ന ആവശ്യം ശക്തമായതിനാൽ നിർമാണം നടന്നില്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം കിട്ടുമോ എന്ന പേടിയും പുനരധിവാസ പ്രശ്നവും വ്യാപാരികളെ അലട്ടി. ഇതിനിടെ കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് 17 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ കോടതി ഉയരവായി. വോട്ട് ലക്ഷ്യമിട്ട് റോഡുപണി തുടങ്ങുംമുമ്പ് ഉദ്ഘാടനവും നടത്തി. പിന്നീട് എൽ.ഡി.എഫ് വന്നതോടെ നിർമാണം നിലച്ചു. ഭൂമി ഏറ്റെടുക്കാത്തതും നഷ്ട പരിഹാരം നൽകാത്തതുമാണ് നിർമാണം വൈകാൻ കാരണമെന്ന് പറയുന്നു. ഇതിനിടെ, എൽ.ഡി.എഫ് സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് ലോങ്ങ് മാർച്ചുൾപ്പെടെ സമരങ്ങൾ നടത്തി. ഇതിനിടെ, സാധ്യത പഠനത്തിന് കഴിഞ്ഞ ആഴ്ച ഒമ്പതുകോടി രൂപ അനുവദിച്ചു. പടിഞ്ഞാറെകോട്ട മുതൽ എറവ് വരെയുള്ള പുറമ്പോക്ക് സ്ഥലത്ത് കാനനിർമിക്കാനാണ് തീരുമാനം. ഇതിനായി ആദ്യം കോട്ടമുതൽ വാടാനപ്പള്ളി വരെ ഭൂമി ഏറ്റെടുത്ത് നഷ്ട പരിഹാരം നൽകണം. ഇതിനായി അനുവദിച്ചിട്ടുള്ള 29 കോടി രൂപ മതിയാകില്ല. റോഡ് വികസിക്കാത്തതിനാൽ കണ്ടശ്ശാംകടവ്, കാഞ്ഞാണി, അരിമ്പൂർ, കാരമുക്ക്, കുന്നത്തങ്ങാടി, ഒളരി അടക്കമുള്ള പ്രധാന ജങ്ഷനുകളുടെ വികസന സാധ്യതയും അടഞ്ഞു. റോഡ് വീതി കുറവ് കാരണം കണ്ടശ്ശാംകടവ് മേഖലയിൽ രണ്ട് ബസുകൾക്ക് കടന്നു പോകാൻ പ്രയാസമാണ്. പലപ്പോഴും റോഡിൽ ഗതാഗത തടസ്സമാണ്. പാത വികസനം പാളിയതോടെ വാടാനപ്പള്ളി സ​െൻററി​െൻറ അവസ്ഥയും പഴയപടിതന്നെ.
Show Full Article
TAGS:LOCAL NEWS 
Next Story