Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ വീണ്ടും...

ജങ്കാർ വീണ്ടും ഓടിത്തുടങ്ങി; അറ്റകുറ്റപ്പണിയിലെ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
അഴീക്കോട്: അഴീക്കോട്--മുനമ്പം ജങ്കാർ വീണ്ടും ഓടിത്തുടങ്ങി. കൊച്ചി ഷിപ്യാർഡിൽനിന്ന് വിദഗ്ധരെത്തി തകരാർ പരിഹരിച്ച ശേഷം ഞായറാഴ്ച വൈകുന്നേരം 5.30നാണ് സർവിസ് പുനരാരംഭിച്ചത്. എൻജി​െൻറ ഗ്യാസ്കറ്റ് പൊട്ടിയതാണ് തകരാറിന് കാരണം. ശനിയാഴ്ച എൻജിനിൽ ഓയിൽ ചോർച്ചയും പുകയും കണ്ടതിനെ തുടർന്നാണ് സർവിസ് നിർത്തിവെച്ചത്. ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ജങ്കാർ വീണ്ടും കേടായത് അറ്റകുറ്റപ്പണിയിൽ അഴിമതി നടന്നുവെന്നതിന് തെളിവാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജങ്കാർ സമരസമിതി പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ പി.പി. ജോൺ, പി.കെ. മുഹമ്മദ്, പി.എ. കരുണാകരൻ, പി.എസ്. മുജീബുറഹ്മാൻ, എ.കെ. അബ്ദുൽ അസീസ്, പി.എ. മനാഫ്, പി.ബി. മൊയ്തു, എ.എം. കമറുദ്ദീൻ എന്നിവർ സംസാരിച്ചു. ജങ്കാർ തുടർച്ചയായി മുടങ്ങുന്ന സാഹചര്യത്തിൽ സർക്കാർ ഏറ്റെടുത്ത് നടത്തണമെന്ന് മനുഷ്യാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു. പി.എസ്. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജയിംസ് തെരുവിൽ, സി.എസ്. ഹഷീർ, സി.എ. സിറാജ് എന്നിവർ സംസാരിച്ചു. ഡി സോൺ വോളി കിരീടം അസ്മാബി കോളജിന് കൊടുങ്ങല്ലൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി സോൺ വോളിബാൾ കിരീടം തുടർച്ചയായ മൂന്നാം വർഷവും പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിന്. കൊടകര സഹൃദയ കോളജിൽ നടന്ന മത്സരത്തിൽ ക്രൈസ്റ്റ് കോളജിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.െഎ ലോക്കൽ സമ്മേളനം കൊടുങ്ങല്ലൂർ: സി.പി.െഎ എസ്.എൻ പുരം ലോക്കൽ സമ്മേളനത്തി​െൻറ ഭാഗമായ പൊതുസമ്മേളനം എ.െഎ.വൈ.എഫ് ജില്ല പ്രസിഡൻറ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ. ഗോപിനാഥ്, ടി.പി. രഘുനാഥ്, മിനി ഷാജി, എ.ഡി. സുദർശനൻ, ബി.ജി. വിഷ്ണു, സി.കെ. ശ്രീരാജ് എന്നിവർ സംസാരിച്ചു. റെഡ് വളൻറിയർ മാർച്ചും പ്രകടനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story