Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവധശ്രമ കേസില്‍ പ്രതി...

വധശ്രമ കേസില്‍ പ്രതി പിടിയില്‍

text_fields
bookmark_border
പുല്ലൂര്‍: അമ്പലനടയില്‍ വരിക്കാശ്ശേരി വീട്ടില്‍ ജീസിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. മുല്ലക്കാട് സ്വദേശി അവറാന്‍ വീട്ടില്‍ ജോഫിയെയാണ് (32) ഇരിങ്ങാലക്കുട എസ്.ഐ സുശാന്തും ട്രാഫിക്ക് എസ്.ഐ തോമസ് വടക്കനും അടങ്ങുന്ന സംഘം പിടികൂടിയത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. ജീസുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്ന പ്രതി മദ്യപിച്ച് എത്തി വെട്ടുകയായിരുന്നു. ഒളിവിൽ പോയ പ്രതി അയല്‍സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. അന്വേഷണസംഘത്തില്‍ എ.എസ്.ഐ സുനില്‍, സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സുജിത്ത് കുമാര്‍, സി.പി.ഒമാരായ എ.ബി. സബീഷ്, കെ.വി. ഫെബിന്‍ എന്നിവരുമുണ്ടായിരുന്നു. വല്ലക്കുന്ന് തിരുനാൾ ആഘോഷിച്ചു ഇരിങ്ങാലക്കുട: വല്ലക്കുന്ന് ഇടവക ദേവാലയത്തിലെ വിശുദ്ധ അല്‍ഫോൻസമ്മയുടെയും വിശുദ്ധ സെബാസ്ത്യാനോസി​െൻറയും മധ്യസ്ഥ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ പാട്ട് കുർബാനക്ക് ഫാ. ആൻറണി തെക്കിനേത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. കേരളസഭ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോമി തോട്ടിയാന്‍ വചനസന്ദേശം നൽകി. ഇടവക വികാരി ഫാ. അരുൺ തെക്കിനേത്തി​െൻറ നേതൃത്വത്തില്‍ സ്വര്‍ണ കുരിശുകളുടെയും എഴുനൂറ്റമ്പതോളം മുത്തുകുടകളുടെയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story