Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഷണം: യുവാവ്...

മോഷണം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ചാലക്കുടി: റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് മോഷണം നടത്തിയ കേസിൽ യുവാവ് പിടിയിൽ. മേലൂർ പൂലാനി കാവുംപുറത്ത് വീട്ടിൽ ശ്രീജിത്തിനെയാണ് (24) എസ്.ഐ ജയേഷ് ബാലൻ അറസ്റ്റ് ചെയ്തത്. ചാലക്കുടി റെയിൽ പാലത്തിന് താഴെ പാർക്ക് ചെയ്ത ബൈക്കിലെ ബാഗിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. രാഘവന്‍ തിരുമുല്‍പാട്‌ അനുസ്‌മരണം ചാലക്കുടി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഘവന്‍ തിരുമുല്‍പാട്‌ അനുസ്‌മരണം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്‍ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ഡോ. പി. ഗോപിദാസ്‌ അധ്യക്ഷത വഹിച്ചു. എം. പ്രസാദ്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. വി.ജെ. ജോജി, എം.പി. ഭാസ്‌കരന്‍, ഡോ. കെ. മുരളി, ഡോ. പി.ആര്‍. നീലകണ്‌ഠന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഇ.ടി. രവി മൂസ്‌ സ്വാഗതവും ഡോ. ഹാര്‍വിന്‍ ജോർജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story