Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ ലാപ്ടോപ്​​ എസ്.ഐയെ പുലിവാൽ പിടിപ്പിച്ചു

text_fields
bookmark_border
തൃശൂർ: കളഞ്ഞുകിട്ടിയതിനെ തുടർന്ന് കടയുടമ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ലാപ്ടോപ്പും ഫോണും സബ് ഇൻസ്പക്ടർ വീട്ടിൽ കൊണ്ടുപോയി. അതും മാതൃകാപുരുഷനാവേണ്ട പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല നേതാവ്. സംഗതി പുറത്തറിഞ്ഞതിനെതുടർന്ന് സാധനങ്ങൾ രണ്ടാഴ്ചക്ക് ശേഷം തിരിച്ചെത്തിച്ചെങ്കിലും അസോസിയേഷനിൽ കടുത്ത വിമർശനവും നടപടി വേണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്. തൃശൂരിൽ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. ത​െൻറ കടയുടെ മുന്നിൽ മറന്ന് വെച്ച നിലയിൽ കണ്ടെത്തിയ ലാപ്‌ടോപ്പും ഫോണും കടയുടമയാണ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ഇത് എസ്.ഐ വീട്ടില്‍ കൊണ്ടുപോയി. ഇതിനിടെ ഒരു പൊലീസുകാരിയുടെ പരാതിയെ തുടർന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു. അസോസിയേഷൻ നേതാവ് ആയതിനാൽ നിയമനം തൃശൂർ സിറ്റി പരിധിയിൽ തന്നെ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുേമ്പാഴാണ് ലാപ്ടോപ്പിനെയും ഫോണിനെയും കുറിച്ച് അന്വേഷണമുണ്ടായത്. സാധനം എസ്.ഐ കൊണ്ടുപോയതായി ആരോപണം വന്നപ്പോൾ സേനാംഗങ്ങൾക്കിടയിലും വാട്സ് അപ്പ് ഗ്രൂപ്പുകളിലും ചർച്ച മുറുകി. അതോടെ സ്ഥലം മാറിയതി​െൻറ 17ാംനാൾ സാധനം തിരിച്ചെത്തിച്ചു. സ്വയം കൈപ്പറ്റ് രസീത് തയ്യാറാക്കി അതിൽ സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന ഓഫിസറെകൊണ്ട് ഒപ്പ് വെപ്പിക്കുകയും ചെയ്തിട്ടുണ്ടത്രെ.
Show Full Article
TAGS:LOCAL NEWS 
Next Story