Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലത്തില്‍ കഥകളി...

കലാമണ്ഡലത്തില്‍ കഥകളി അഷ്​ടകത്തിന് തിരിതെളിഞ്ഞു

text_fields
bookmark_border
ചെറുതുരുത്തി: കഥകളിക്ക് പുതിയ ആസ്വാദകരെ സൃഷ്ടിക്കാനും പുതുതലമുറക്ക് അരങ്ങുപരിചയം നല്‍കാനും ഉതകുന്ന കഥകളി അഷ്ടകത്തിന് കലാമണ്ഡലം കൂത്തമ്പലത്തില്‍ തിരിതെളിഞ്ഞു. കലാകാരന്‍മാരായ കലാമണ്ഡലം വാസുപിഷാരടി, കലാമണ്ഡലം കെ.ജി. വാസുദേവന്‍, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, വാഴേങ്കട വിജയകുമാര്‍, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി എന്നിവര്‍ ചേർന്ന് തിരികൊളുത്തി. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളില്‍ കഥകളി അവതരണമുണ്ടാകും. ഭരണസമിതിയംഗം ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. വള്ളത്തോള്‍ വാസന്തിമേനോന്‍, ഡോ. കെ.കെ. സുന്ദരേശന്‍, ഡോ. സി.എം. നീലകണ്ഠന്‍, കലാമണ്ഡലം സൂര്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു. കോട്ടക്കല്‍ ചന്ദ്രശേഖരന്‍ കീചകനായും ആര്‍.എല്‍.വി. രാധാകൃഷ്ണന്‍ സൈരന്ധ്രിയായും ഉള്ള കീചകവധം കഥകളി അരങ്ങേറി. കലാനിലയം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവ് (പാട്ട്), കലാമണ്ഡലം വിജയകൃഷ്ണന്‍ (ചെണ്ട), കോട്ടക്കല്‍ രവി (മദ്ദളം) കലാമണ്ഡലം ശിവരാമന്‍ (ചുട്ടി) തുടങ്ങിയവര്‍ പങ്കെടുത്തു. 26ന് കല്യാണസൗഗന്ധികം, ഡിസംബര്‍ മൂന്നിന് രാവണവിജയം (രംഭാപ്രവേശം), 17ന് ബാലിവധം, ജനുവരി ഏഴിന് ബാലിവിജയം, 21ന് നരകാസുരവധം, ഫെബ്രുവരി 4ന് ലവണാസുരവധം 18ന് നിഴല്‍കുത്ത് എന്നിവ അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story