Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയൂത്ത് ക്ലബ്​ അവാർഡ്​

യൂത്ത് ക്ലബ്​ അവാർഡ്​

text_fields
bookmark_border
തൃശൂർ: ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള കലക്ടറുടെ പ്രശംസ പത്രവും കാഷ് അവാർഡും ചേറ്റുവ മേമൻസ് യൂത്ത് ക്ലബിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ വിതരണം ചെയ്തു. പുറനാട്ടുകാര ശ്രീരാമകൃഷ്‌ണ ആശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ മുഖ്യ പ്രഭാഷണം നടത്തി. മതസൗഹാർദ യൂത്ത് പാർലമ​െൻറിൽ നാഷനൽ സർവിസ് സ്‌കീം ജില്ല കോഒാഡിനേറ്റർ പ്രഫ. കെ.എൻ. രമേഷ് മോഡറേറ്ററായിരുന്നു. നെഹ്‌റു യുവ കേന്ദ്ര ജില്ല കോഒാഡിനേറ്റർ ജെയിൻ ജോർജ്, ഷാജി വരവൂർ, വി.ജി. സുശീൽ, എ.എ. അൻസാർ, കെ.എസ്. അമ്പാടി, ഷഹനാഫ് ഒറ്റപ്പിലാവ്, ശ്രീരാഗ് കൊട്ടാരപ്പാട്ട്‌ എന്നിവർ സംസാരിച്ചു. ഷോബിക, കെ.എസ്. ആതിര, ദീപ്തി, ദൃശ്യ, മെജോ, ജോയ്‌സ്, ഡിംപിൾ, ആദർശ്, ശിശിര, സൗമ്യ, സുനിത തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story