Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ-തിരുവില്വാമല...

തൃശൂർ-തിരുവില്വാമല റൂട്ടിൽ സ്വാകാര്യ ബസ്സുകൾക്ക് ഇന്ന് കാരുണ്യയാത്ര

text_fields
bookmark_border
തിരുവില്വാമല: തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ ഇന്ന് കാരുണ്യയാത്ര നടത്തും. പാഞ്ഞാൾ സ്വദേശിനി ഗോപികയുടെ (17) കരൾമാറ്റ ശസ്ത്രക്രിയക്കുള്ള ധനസമാഹരണാർഥമാണ് കാരുണ്യയാത്ര. തൃശൂർ-തിരുവില്വാമല റൂട്ടിലെ ജഗന്നാഥ്, വട്ടപ്പറമ്പിൽ, അന്നമോൾ, എം.എം.ടി, ശാന്തി ഡീലക്സ്, സ​െൻറ് ജോർജ്, അൽ അമീൻ എന്നിവയ്ക്കൊപ്പം തൃശൂർ-ഷൊർണൂർ-ചേലക്കര റൂട്ടിലെ മുതലംചിറ, വടക്കുംകോണം-ചേലക്കര--അടയ്ക്കോട്--കുറുമല റൂട്ടിലെ തമ്പുരാൻ, ലോഗോൺ ബസുകളും കാരുണ്യ സർവിസ് നടത്തുമെന്ന് അറിയിച്ചു. ഇന്ദിര ജന്മദിനം പഴയന്നൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര പ്രിയദർശിനിയുടെ 100-ാം ജന്മദിനം ആഘോഷിച്ചു. പഴയന്നൂർ അമ്പലനടയിലെ ഇന്ദിര ഗാന്ധി സ്മൃതി മണ്ഡപത്തിനു മുമ്പിൽ പുഷ്പാർച്ചനയും മധുര പലഹാര വിതരണവും നടത്തി. മണ്ഡലം പ്രസിഡൻറ് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകുമാർ, പി.വി.കെ. ബാലകൃഷ്ണൻ നായർ, കെ.ജി. രാധാകൃഷ്ണൻ, എം.പി. ശശിധരൻ, ഇന്ദിര, ഹയറുനീസ, സി.പി. ഷനോജ്, സുൽഫിക്കർ അലി, പ്രണവ് പ്രഭാകർ, ബിജു വി. നായർ, ടോമി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story