Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ തെരുവുനായ...

കോർപറേഷൻ തെരുവുനായ വന്ധ്യംകരണ കേന്ദ്രം പൂട്ടി

text_fields
bookmark_border
തൃശൂർ: കോർപറേഷൻ ഉടമസ്ഥതയിലുള്ള തെരുവുനായ വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടി. കോർപറേഷൻ അനിമൽ ബെർത്ത് കൺട്രോൾ സ​െൻറർ (എ.ബി.സി) എന്നപേരിൽ ഒരുവർഷം മുമ്പ് തുടങ്ങിയ സ്ഥാപനം സംസ്ഥാന സർക്കാറി​െൻറ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നായ്ക്കളെ പിടിക്കാൻ ആളെ കിട്ടാത്തതിനാലാണ് പൂട്ടിയതെന്ന് പറയുന്നു. ഇടത് ഭരണസമതി അധികാരമേറ്റ ശേഷം നായ് പിടിത്തക്കാരെ നിയമിക്കുകയും അവർ പറവട്ടാനിയിലെ എ.ബി.സി സ​െൻററിൽ നായ്ക്കളെ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഇക്കഴിഞ്ഞ ഒാണത്തിന് ശേഷം പണം കൊടുക്കാത്തതിനാൽ നായ് പിടുത്തക്കാർ ഒഴിവായി. പിന്നാലെ കേന്ദ്രം അടച്ചിടേണ്ടിയും വന്നു. പണം കൊടുക്കുന്നത് നിലച്ചതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കാൻ ഭരണകക്ഷി തയാറുമല്ല. മാലിന്യ സംസ്കരണം കൂടി നിലച്ചതോടെ നായ്ക്കൾ പെരുകാൻ കാരണമായി. തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീൽ തെരുവുനായ് വന്ധ്യംകരണ കേന്ദ്രം സന്ദർശിക്കുകയും പ്രവർത്തനം മാതൃകാപരെമന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. വന്ധ്യംകരണത്തിന് നേതൃത്വം നൽകിയ ഡോ. എ.എസ്. സുധീഷ്കുമാറിനെ അടക്കം മന്ത്രി ആദരിക്കുകയും ചെയ്തു. പറവട്ടാനിയിലെ എ.ബി.സി സ​െൻറർ തുറന്നുപ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story