Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടുപന്നി...

കാട്ടുപന്നി ഓട്ടോയിലിടിച്ച് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
ചേലക്കര: . ഞായറാഴ്ച പുലർച്ചെ നാലിന് ചേലക്കോട് എച്ച്.പി ഗ്യാസ് ഗോഡൗണിന് സമീപമാണ് സംഭവം. പന്നി ഇടിച്ച് മറിഞ്ഞ ഒാേട്ടാക്കടിയിൽപെട്ട് കാൽ മണിക്കൂറോളം കിടന്ന യാത്രക്കാരനായ പങ്ങാരപ്പിള്ളി മധുരപ്ലാക്കൽ എം.അർ. സജിയെ(45) അതുവഴിപോയ മറ്റ് യാത്രക്കാരാണ് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളകൗമുദി പ്രത്തി​െൻറ ഏജൻറും ലേഖകനുമാണ് ഇദ്ദേഹം. തൃശൂരിൽനിന്ന് പത്രക്കെട്ടുകളുമായി തിരുവില്വാമലയിലേക്ക് പോകുകയായിരുന്ന വാഹനത്തിന് മുമ്പിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിന് എതിർ ദിശയിലേക്ക് മറിഞ്ഞു. കാനയിലേക്ക് തലകീഴായി വീണ സജിയുടെ ദേഹത്തേക്കാണ് വണ്ടി മറിഞ്ഞത്. വാഴക്കോട് -പ്ലാഴി സംസ്ഥാന പാതയിൽ കാട്ടുപന്നിയുടെ ശല്യം കാരണം ഒട്ടേറെ പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കാണ് ഏറെയും ഭീഷണി. മൂന്നു മാസം മുമ്പ് കിള്ളിമംഗലം ചെറങ്കോണത്ത് പന്നി ബൈക്കിൽ ഇടിച്ച് വടക്കാഞ്ചേരി സ്വദേശി മരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story