Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടികജാതി പൂജാരിമാരെ...

പട്ടികജാതി പൂജാരിമാരെ നിയമിച്ചത്​ ഇന്ത്യക്ക്​ തന്നെ മാതൃക ^മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
പട്ടികജാതി പൂജാരിമാരെ നിയമിച്ചത് ഇന്ത്യക്ക് തന്നെ മാതൃക -മന്ത്രി എ.കെ. ബാലൻ ഒല്ലൂർ: അന്യസംസ്ഥാനങ്ങളിൽ പട്ടികജാതിക്കാരെ ക്ഷേത്രത്തിലേക്ക് കയറ്റാതിരിക്കുേമ്പാൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഇവരെ നിയോഗിച്ച എൽ.ഡി.എഫ് സർക്കാറി​െൻറ നടപടി ഇന്ത്യക്ക് തന്നെ മാതൃകയാണെന്ന് മന്ത്രി എ.കെ. ബാലൻ. പുത്തൂർ പഞ്ചായത്തിലെ മരത്താക്കര വിശ്വനാഥ നഗർ എസ്.സി കോളനിയിലെ കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽ പട്ടികജാതി വിഭാഗങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുേമ്പാൾ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒല്ലൂർ എം.എൽ.എ കെ. രാജൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് െഎ.എസ്. ഉമാദേവി മുഖ്യാതിഥിയായിരുന്നു. പുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ. ആൻഡ്രൂസ്, പി.ജി. ഷാജി, ഷീബ ഷാജൻ, സിന്ധു വേലായുധൻ, എം.പി. വിൻസ​െൻറ്, കെ.പി. പോൾ, പി.ബി. സുരേന്ദ്രൻ, ജെയ്ജു സെബാസ്റ്റ്യൻ, ജോണി ചിറയത്ത്, ശ്രീജ പ്രതാപൻ, സിന്ധു പരമേശ്വരൻ എന്നിവർ സംസാരിച്ചു. വള്ളത്തോൾനഗർ പഞ്ചായത്തിൽ കുടിവെള്ള വിതരണം അവതാളത്തിൽ ചെറുതുരുത്തി: ഒരാഴ്ചയായി വള്ളത്തോൾനഗർ പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം അവതാളത്തിൽ. ഭാരതപ്പുഴയിലെ മേച്ചേരിക്കുന്ന് പമ്പ്ഹൗസിൽ നിന്നാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം. പമ്പിങ് ആരംഭിച്ചാൽ ഒരു മണിക്കൂർ കൊണ്ട് പുഴയിലെ കിണർ വറ്റും. പിന്നെ വെള്ളമെത്താൻ മൂന്നുമണിക്കൂറിലേറെ കാത്തിരിക്കണം. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതിനിടെ പ്രധാന പൈപ്പ് പൊട്ടിയത് കൂടുതൽ പ്രതിസന്ധിയായി. രണ്ടാഴ്ച മുമ്പ് ജെ.സി.ബി ഉപയോഗിച്ച് പുഴയിൽ ചാല് കീറി കിണറുകളിലേക്ക് വെള്ളമെത്തിച്ചതാണ്. എന്നാൽ, പുഴ വരണ്ടതോടെ ഇപ്പോൾ ഒട്ടും വെള്ളമെത്താതായി.
Show Full Article
TAGS:LOCAL NEWS 
Next Story