Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്‌ത ഗ്രൂപ്പ് നിർണയ...

രക്‌ത ഗ്രൂപ്പ് നിർണയ ക്യാമ്പ്

text_fields
bookmark_border
പുന്നയൂർക്കുളം: നബിദിനത്തോടനുബന്ധിച്ച് ആറ്റുപുറം പരൂർ ദാറുൽ ഉലൂം മദ്റസ സാഹിത്യ സമാജവും ലൈഫ് കെയർ ഡയഗ്നസ്റ്റിക് സ​െൻററും സംയുക്തമായി രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം വി.പി. മിർദാസ് സഅദി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി കെ.പി. അഷ്‌റഫ്, മുഹമ്മദ് ഷാമിൽ എന്നിവർ സംസാരിച്ചു. വിശ്വാസ കവാടം ദണ്ഡ വിമോചന സ്ഥാപന തിരുനാളും മാർത്തോമ ആഗമന തിരുനാളും ചാവക്കാട്: പാലയൂർ മാർത്തോമ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ വിശ്വാസ കവാടം ദണ്ഡ വിമോചന സ്ഥാപന തിരുനാളും മാർത്തോമ ആഗമന തിരുനാളും ആഘോഷിച്ചു. ബോട്ടുകുളം കപ്പേളയിൽ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ പതാക ഉയർത്തി. തിരുശേഷിപ്പ് പ്രതിഷ്ഠയും പ്രദക്ഷിണവും തിരുനാൾ ദിവ്യബലിയും നടന്നു. നേർച്ച ഭക്ഷണ വിതരണ ശേഷം തളിയകുളവും മാർത്തോമ ശ്ലീഹാ മരിച്ചതി​െൻറ ഓർമ പുതുക്കുന്ന ചിന്നമലയും കാണാൻ അവസരം ഒരുക്കി. മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോസ് പുനോലിപറമ്പിൽ, ഫാ. ദിജോ ഒലക്കെങ്കിൽ, ഫാ. ജിേൻറാ കുറ്റിക്കാട്ട് എന്നിവർ സഹകാർമികരായി. കൈക്കാരന്മാരായ ഷാജു ആേൻറാ, ബോബ് ഏലുവത്തിങ്കൽ, ലിജോ തോമസ്, സി.കെ. ജോസഫ്, സി.ജി. ജെയ്സൺ, സി.എ. ജോണി, പി.വി. പീറ്റർ, സി.സി. ചാർലി, തോമസ് വാകയിൽ, റൊണാൾഡ് ആൻറണി, ഇ.ജെ. തോമസ്, പി.വി. ജോഷി, സിസ്റ്റർ ഉഷ മാർഗ്രറ്റ്, സിജി ഡേവിസ്, പിയൂസ് ചിറ്റിലപ്പള്ളി, സി.എം. ജസ്റ്റിൻ ബാബു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story