Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലമൂറ്റി ഗെയിൽ...

ജലമൂറ്റി ഗെയിൽ പൈപ്പ്​ലൈൻ നിർമാണം; കിണറും കുളങ്ങളും വറ്റുന്നു

text_fields
bookmark_border
പെരുമ്പിലാവ്:- കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈൻ സ്ഥാപിക്കാനായി പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതായി നാട്ടുകാർ. പെരുമ്പിലാവ് കണക്കകോളനിക്കു സമീപത്തെ പൂയാംകുളം പാടശേഖരത്തിലെ വെള്ളമാണ് വറ്റിക്കുന്നത്. പൈപ്പിടാനായി കുഴിച്ച മൂന്ന് മീറ്റർ താഴ്ചയിലുള്ള 200 മീറ്ററോളം നീളത്തിലുള്ള കിടങ്ങിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. ഈ വെള്ളം അഞ്ച് എച്ച്.പി കുതിരശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് വറ്റിക്കുകയാണ്. ഇങ്ങനെ വറ്റിക്കുന്ന വെള്ളം പാടത്തും കാനയിലേക്കും ഒഴുക്കിവിട്ടതിനാൽ പൂയാംകുളത്തിലെ വെള്ളം മൂന്നടിയോളം താഴുകയും പരിസരത്തെ വീട്ടുകിണറുകളിലെ വെള്ളം താഴ്ന്നതായും ഗെയിൽ അധികാരികളോട് നാട്ടുകാർ പരാതിപ്പെട്ടു. ഇവിടെ പൈപ്പ് സ്ഥാപിക്കുന്നതിൽ സുരക്ഷാവീഴ്ചയുള്ളതായി പെരുമ്പിലാവ് ഗെയിൽ വിരുദ്ധ ആക്ഷൻ കൗൺസിൽ ആരോപിച്ചു. പൈപ്പിടാൻ കുഴിയെടുത്ത കാനയിൽ ജലം നിറഞ്ഞ അവസ്ഥയിൽ മണ്ണിട്ട് മൂടുകയാണ്. ഗെയിലി​െൻറ ജലചൂഷണത്തിനെതിരെയും പൈപ്പ് സ്ഥാപിക്കുന്നതിൽ സുരക്ഷയില്ലാത്തതിലും ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. ചെയർമാൻ വി.കെ. ഹരിദാസ്, കൺവീനർ എം.എ. കമറുദീൻ, സി.എം. ഷെരീഫ്, ഹിഷാം താലിബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story