Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസ്വം ഗോശാലയിൽ രണ്ട് ...

ദേവസ്വം ഗോശാലയിൽ രണ്ട് മാസത്തിനകം ചത്തത്​ പത്ത് പശുക്കൾ

text_fields
bookmark_border
ഗുരുവായൂർ: ദേവസ്വത്തി​െൻറ കാവീടുള്ള ഗോശാലയിൽ രണ്ട് മാസത്തിനകം പത്ത് പശുക്കൾ ചത്തു. തുടർച്ചയായി പശുക്കൾ ചത്തിട്ടും കാരണമെന്തെന്ന് അന്വേഷിക്കാനോ ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്താനോ ദേവസ്വം തയ്യാറായിട്ടില്ല. ഒരാഴ്ച മുമ്പ് രണ്ട് പശുക്കളും മൂന്ന് കിടാങ്ങളും രണ്ട് ദിവസത്തിനുള്ളിൽ ചത്തിരുന്നു. ഗോശാലയിലെ മാലിന്യ നീക്കം നിലച്ചിട്ടും കാലമേറെയായി. സംസ്ഥാനത്തെ ഏറ്റവും വരുമാനം കൂടിയ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ദേവസ്വത്തി​െൻറ ഗോശാല പശുക്കളുടെ ശവപ്പറമ്പായി മാറുന്ന അവസ്ഥയാണ്. നൂറ്റിപത്തോളം പശുക്കളാണ് ഇവിടെയുള്ളത്. ഇനിയും രോഗം ബാധിച്ച പശുക്കൾ ഇവിടെയുണ്ടെന്നറിയുന്നു. ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടം നടത്തിയാൽ മരണകാരണം വ്യക്തമാവുകയും ഇതനുസരിച്ചുള്ള പ്രതിരോധ നടപടി സ്വീകരിക്കുകയും ചെയ്യാം. എന്നാൽ ഇതിനൊന്നും മുതിരാതെ പശുചത്താൽ ഗോശാലയിൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്. പോസ്റ്റ്മോർട്ടം ചെയ്താൽ മാത്രമെ ദേവസ്വത്തിന് ഇൻഷൂറൻസ് തുക ലഭിക്കുകയുള്ളൂ. ദേവസ്വത്തിലെ പശുക്കളെയെല്ലാം ഇൻഷുറൻസ് ചെയ്തിട്ടുള്ളതാണ്. ഗോശാലയിൽ വെറ്ററിനറി ഡോക്ടറുടെ സേവനം സ്ഥിരമായി ലഭ്യമാക്കാൻ ദേവസ്വം അധികൃതർ തയ്യാറായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story