Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇവരുടെത്​...

ഇവരുടെത്​ കാര​ുണ്യസ്​പർശമുള്ള വിവാഹം

text_fields
bookmark_border
ഗുരുവായൂര്‍: വിവാഹ ആഘോഷത്തിന് ജീവകാരുണ്യസ്പർശം നൽകി ഇരിങ്ങപ്പുറത്തെ വധൂവരന്മാർ. വാഴപ്പിള്ളി ലാസറി​െൻറയും ഗ്രേസിയുടെയും മകൻ ജെസ്ബിനും മുല്ലശ്ശേരി പുത്തൂർ ഷാജുവി​െൻറയും ആൻസിയുടെയും മകൾ സ്നേഹയും തമ്മിലുള്ള വിവാഹമാണ് ജീവകാരുണ്യപ്രവർത്തന വേദിയായത്. വീടിന് പരിസരത്തുള്ള മൂന്ന് വാർഡുകളിലെ മുപ്പതോളം പേർക്ക് ചികിത്സ സഹായവും അമ്മമാർക്ക് പെൻഷനും നൽകിയാണ് വിവാഹ ആഘോഷത്തിന് കാരുണ്യ സ്പർശം നൽകിയത്. സഹായം കൗൺസിലർമാരായ ടി.എസ്. ഷെനിൽ, ഒ.ജി. ബാജി, പുഷ്പം ജോൺ എന്നിവർ കതിർമണ്ഡപത്തിൽ നിന്ന് വധൂവരന്മാരിൽ നിന്ന് ഏറ്റുവാങ്ങി. അമ്മമാർക്കുള്ള പ്രതിമാസ പെൻഷൻ സുവിതം ഫൗണ്ടേഷൻ സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഏറ്റുവാങ്ങി. എൺപതിനായിരത്തോളം രൂപയുടെ സഹായധനമാണ് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story