Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠന ക്യാമ്പും...

പഠന ക്യാമ്പും പുരസ്​കാര വിതരണവും

text_fields
bookmark_border
കടപ്പുറം: സമസ്ത കേരള സുന്നി ബാലവേദി കടപ്പുറം റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പും സമസ്ത പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സ്വർണ മെഡൽ വിതരണവും നടത്തി. എസ്.കെ.എസ്.എസ്.എഫ് മേഖല വൈസ് പ്രസിഡൻറ് ഷുഐബ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ജലാലുദ്ധീൻ തങ്ങൾ ബുഖാറ പുരസ്കാരം വിതരണം ചെയ്തു. ഷാഹുൽ ഹമീദ് ദാരിമി നേതൃത്വം നൽകി. സി.പി. അബൂബക്കർ ഫൈസി, അബ്ദുൽ ലത്തീഫ് മുസ്ലിയാർ, സി.കെ. ഉസ്മാൻ ഫൈസി, ഇ.കെ. മുഹമ്മദലി ദാരിമി, അയ്യൂബ് മുസ്ലിയാർ, സി. അബൂബക്കർ, ഹസൻ മുസ്ലിയാർ, റബീഹ് അടിതിരുത്തി, ഷഫീഖ് കറുകമാട്, എ.വി. മുഹമ്മദ് മോൻ, ഷഹീർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story