Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാരംഗം ജില്ല...

വിദ്യാരംഗം ജില്ല സർഗോത്സവം തിങ്കളാഴ്​ച തുടങ്ങും

text_fields
bookmark_border
തൃശൂർ: സർവശിക്ഷ അഭിയാനുമായി സഹകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്യാരംഗം സർഗോത്സവം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാമവർമപുരം ഡയറ്റിൽ നടക്കും. 12 ഉപജില്ലകളിൽനിന്ന് അറുന്നൂറോളം കുട്ടികൾ പെങ്കടുക്കും. കഥ, കവിത, ചിത്രരചന, അഭിനയം, നാടൻപാട്ട്, കാവ്യാലാപനം, ചിത്രപ്രദർശനം എന്നീ ഇനങ്ങളിൽ ശിൽപശാല രൂപത്തിലാണ് പരിപാടി. ഒാരോ ഇനത്തിലും താൽപര്യമുള്ളവരുടെ സർഗശേഷി വളർത്താൻ സഹായിക്കുന്ന വിധത്തിലാണ് ശിൽപശാല. ശിൽപശാലകളുടെ അവസാനം കഥകളും കവിതകളും പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിച്ച് സ്കൂളുകളിലേക്ക് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. സുമതി അറിയിച്ചു. തിങ്കളാഴ്ച 10ന് കലാമണ്ഡലം ഗോപി സർഗോത്സവം ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. 2.30ന് മന്ത്രി വി.എസ്. സുനിൽകുമാർ കുട്ടികളുമായി സംവദിക്കും. ചൊവ്വാഴ്ച മൂന്നിന് സമാപന സമ്മേളനം വയലാർ അവാർഡ് ജേതാവ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിദ്യാരംഗം ജില്ല കോഒാഡിനേറ്റർ ശശി കളരിയേൽ, ഡയറ്റ് പ്രിൻസിപ്പൽ വി.ടി. ജയറാം, എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ ബിന്ദു പരമേശ്വരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story