Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോ കോളജിൽ വ്യാപാര...

ലോ കോളജിൽ വ്യാപാര പരിശീലന പരിപാടി

text_fields
bookmark_border
തൃശൂർ: ഗവ. ലോ കോളജിലെ സ​െൻറർ ഫോർ ഇക്കോണമി, ഡെവലപ്മ​െൻറ് ആൻഡ് ലോ പാലക്കാെട്ട സന്നദ്ധ സംഘടനയായ 'പച്ചപ്പു'മായി സഹകരിച്ച് കയറ്റുമതി-ഇറക്കുമതി വ്യാപാര കാര്യത്തിൽ മൂന്നുദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. 23 മുതൽ 25 വരെ നടക്കുന്ന പരിശീലനത്തിൽ അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ, ചെറുകിട ഉൽപാദകർ, വ്യാപാരികൾ, വിതരണക്കാർ, വ്യവസായ സംരംഭകർ എന്നിവർക്ക് പെങ്കടുക്കാമെന്ന് അസി. പ്രഫസർ അഭിലാഷ് ഗോപിനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ മേഖലയിൽ പ്രായോഗിക പരിജ്ഞാനം ഉള്ളവരാണ് ക്ലാസെടുക്കുന്നത്. ക്ലാസുകൾ മലയാളത്തിലാണ്. രജിസ്ട്രേഷൻ ഫീസില്ല. താൽപര്യമുള്ളവർ 92498 43698, 94969 69522 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വാർത്തസമ്മേളനത്തിൽ റിസർച്ച് ഫെലോ ശ്രീനാഥ് നമ്പൂതിരി, അബി മലേക് ശ്രീവത്സൻ, അബ്ദുൽ ആഷിഖ് എന്നിവരും പെങ്കടുത്തു. വിശദ വിവരങ്ങൾക്ക് www.cedl.ac.in .
Show Full Article
TAGS:LOCAL NEWS 
Next Story