Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർമല മാതാ സ്​കൂളിൽ...

നിർമല മാതാ സ്​കൂളിൽ 'ഹൃദയരാഗം'

text_fields
bookmark_border
തൃശൂർ: നിർമല മാതാ സെൻട്രൽ സ്കൂൾ രജത ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി നാലുവർഷം മുമ്പ് ആരംഭിച്ച, നിർധന ഹൃദ്രോഗികൾക്കുള്ള ശസ്ത്രക്രിയ പദ്ധതിയായ 'ഹൃദ്യ'യിൽ 17 ലക്ഷം രൂപ സാമ്പത്തിക സഹായം എത്തിച്ചുവെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ മരിയ അറിയിച്ചു. 25 ഹൃദ്രോഗികൾക്ക് സഹായം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടർ പ്രവർത്തനങ്ങൾക്കായി 25ന് അഞ്ചിന് സ്കൂളിൽ 'ഹൃദയരാഗം' സംഗീത പരിപാടി സംഘടിപ്പിക്കും. ജൂബിലി ആഘോഷ സമാപനവും ഇതോടൊപ്പം നടക്കും. സബ് കലക്ടർ രേണു രാജ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് ഡോ. ടോണി േജാസഫ്, വൈസ് പ്രസിഡൻറ് ഫിജി ജിേയാ, ജയിംസ് ആഴ്ചങ്ങാടൻ, ഷീജ സെബാസ്റ്റ്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story