Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനർജനി ഗുഹയില്‍...

പുനർജനി ഗുഹയില്‍ യുവാവ് കുടുങ്ങി; പുറത്തുകടന്നത് രണ്ടുമണിക്കൂറിനു ശേഷം

text_fields
bookmark_border
കൊടകര: ഷഷ്ഠി ആഘോഷത്തിനിടെ മറ്റത്തൂര്‍ ആറേശ്വരം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പുനര്‍ജനി ഗുഹയില്‍ യുവാവ് കുടുങ്ങി. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടം സ്വദേശി രാരീഷാണ് (35) ഗുഹക്കുള്ളില്‍ കുടുങ്ങിയത്. കൂട്ടുകാരനോടൊപ്പം ഷഷ്ഠി ആഘോഷം കാണാനെത്തിയ യുവാവ്, ക്ഷേത്രത്തിനോടുചേര്‍ന്ന പാറക്കെട്ടിലെ ഗുഹയില്‍ പുനര്‍ജനി നൂഴാന്‍ കയറിയപ്പോഴാണ് കുടുങ്ങിയത്. രാവിലെ ഒമ്പതേമുക്കാലോടെ ഗുഹക്കുള്ളില്‍ കുടുങ്ങിയ ഇയാളെ രണ്ടുമണിക്കൂറിനു ശേഷം പതിനൊന്നേ മുക്കാലോടെയാണ് രക്ഷപ്പെടുത്തിയത്. കൊടകര സി.ഐ കെ. സുമേഷി​െൻറ നേതൃത്വത്തിലുള്ള പൊലീസും പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. അവശനിലയിലായ ഇയാളെ പിന്നീട് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story