Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷനിൽ ധാരണ...

കോർപറേഷനിൽ ധാരണ പാലിച്ച് പദവികൾ ഒഴിഞ്ഞു

text_fields
bookmark_border
തൃശൂർ: കോർപറേഷനിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ധാരണയനുസരിച്ച് സി.പി.എമ്മിലെ വർഗീസ് കണ്ടംകുളത്തി ഡെപ്യൂട്ടി മേയർ പദവിയും, സി.പി.ഐയിലെ അജിത വിജയൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനവും രാജിവെച്ചു. ശനിയാഴ്ച ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിന് ശേഷം ഇരുവരും കോർപറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. ധാരണയനുസരിച്ച് സി.എം.പിക്ക് നൽകിയിരുന്ന നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സുകുമാരൻ തൽക്കാലം രാജി വെക്കേണ്ടതില്ലെന്ന് സി.പി.എം നിർദേശിച്ചു. മറ്റൊരു പദവി കൊടുക്കാനില്ലാത്തതാണ് ഒരു പ്രശ്നം. സി.പി.ഐക്കാണ് അടുത്ത ഡെപ്യൂട്ടി മേയർ പദവി. പുരുഷ അംഗങ്ങൾ സി.പി.ഐക്ക് ഇല്ലാത്തതിനാൽ മേയറും ഡെപ്യൂട്ടി മേയറും ഇനി വനിതകളാവും. അജിത വിജയനെയാണ് ഡെ.മേയർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ബീന മുരളിയും പരിഗണനയിലുണ്ട്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷം സ്റ്റാൻഡിങ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെങ്കിൽ ആ സമയത്ത് പി. സുകുമാര​െൻറ സ്ഥാനവും പരിശോധിക്കാമെന്നാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story