Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമക്കൾ കൈയൊഴിഞ്ഞു;...

മക്കൾ കൈയൊഴിഞ്ഞു; അമ്മിണിക്ക് ശാന്തിഭവനമൊരുക്കി വനിത കമീഷൻ

text_fields
bookmark_border
തൃശൂർ: മക്കൾ മൂന്നുണ്ടെങ്കിലും വാർധക്യത്തിൽ തുണയില്ലാതെ നരകിച്ച വയോധികക്ക് ശാന്തിഭവനം ഒരുക്കി വനിത കമീഷ‍​െൻറ സാന്ത്വനം. കൊടുങ്ങല്ലൂർ മേത്തല വി.പി തുരുത്തിൽ പരേതനായ പുരുഷോത്തമ​െൻറ 74കാരിയായ ഭാര്യ അമ്മിണിയുടെ സംരക്ഷണമാണ് കല്ലൂരിലെ ശാന്തിഭവനം ഏറ്റെടുത്തത്. വൃദ്ധയുടെ പരാതി കമീഷൻ പരിഗണിക്കുകയായിരുന്നു. ഭർത്താവി​െൻറ മരണശേഷം അമ്മിണിയുടെ ജീവിതം ദയനീയമായിരുന്നു. സംരക്ഷണ ചുമതല നഗരസഭ ജീവനക്കാരിയായ മകൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ഡി.ഒയെ സമീപിച്ചിട്ടും പരിഹാരമായില്ല. തുടർന്നാണ് കമീഷനെ സമീപിച്ചത്. മറ്റൊരു മകൾ സംരക്ഷണം നൽകാനുള്ള സ്ഥിതിയിലുമല്ല. മകൻ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ ദൂരെയാണ് താമസം. പൊലീസ് സ്റ്റേഷനിൽനിന്നുള്ള മധ്യസ്ഥ ശ്രമങ്ങളും അമ്മിണിയുടെ സങ്കടങ്ങൾക്ക് പരിഹാരമുണ്ടാക്കിയില്ല. ഭർത്താവി​െൻറ പേരിലുണ്ടായിരുന്ന 10 സ​െൻറ് സ്ഥലം വിറ്റാൽ ചികിത്സാചെലവ് ഉൾപ്പെടെ നിർവഹിക്കാൻ കഴിയുമെങ്കിലും അതിലും തീരുമാനമുണ്ടായില്ല. ഇതിനിടെ രോഗം മൂർച്ഛിച്ച് അവശനിലയിലായ അമ്മിണിയുടെ കാര്യം അയൽക്കാർ കമീഷൻ അംഗം ഷിജി ശിവജിയെ ഫോണിൽ അറിയിച്ചു. തുടർന്ന് അമ്മിണിക്ക് അടിയന്തര സഹായത്തിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. അമ്മിണിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ കല്ലൂരിലെ ശാന്തിഭവനം അധികൃതർ തയാറായി. കമീഷ​െൻറ അഭ്യർഥന പരിഗണിച്ച് വയോധികയെ സംരക്ഷിക്കാൻ തയാറായ സാമൂഹികപ്രവർത്തകരെ കമീഷൻ അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story