Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുകയില ഉൽപന്നങ്ങളുമായി ...

പുകയില ഉൽപന്നങ്ങളുമായി അഞ്ച് യു.പി സ്വദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ/ചേർപ്പ്: 104 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി അഞ്ച് ഇതര സംസ്ഥാനക്കാരായ യുവാക്കളെ എക്സൈസ് പിടികൂടി. മൊത്തക്കച്ചവടക്കാരായ യു.പി സ്വദേശി സദാനന്ദ്‌, മാധവ്, ചണ്ണലാല്‍, ഗുണ്ടു, സൂരജ് എന്നിവരെയാണ് ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ എ. ജിജിപോളി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഓപറേഷന്‍ വിമുക്തിയുടെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. വഴിയോരങ്ങളിലെ മുറുക്കാൻ കടകളിൽ വിൽക്കുന്ന രത്ന എന്ന ഉയർന്ന വീര്യമുള്ള ലഹരിയാണ് പിടിച്ചെടുത്തത്. ഒന്നിന് 30 രൂപയാണ് വില. വിദ്യാർഥികൾ, യുവാക്കൾ, ഇതര സംസ്‌ഥാനത്തൊഴിലാളികളുമാണ് പ്രധാന ആവശ്യക്കാർ. മൊത്തക്കച്ചവടക്കാരായ സദാനന്ദ്, യു.പിയില്‍നിന്ന് ട്രെയിന്‍ മാർഗമാണ് ഇവ കേരളത്തിലെത്തിക്കുന്നത്. ഫോണ്‍ മുഖേനയും ഇരു ചക്രവാഹനങ്ങളിലൂടെയും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. മാസം കൂടുതല്‍ കച്ചവടം നടത്തുന്നവർക്ക്‌ പാരിതോഷികം നൽകാറുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവൻറീവ് ഓഫിസര്‍ കെ.എസ്. സതീഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, കെ.കെ. രാജു, കെ.വി. സുരേന്ദ്രന്‍, ടി.ജെ. ജോജോ, പി.എസ്. സിജന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story