Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഫി ബോർഡ് സഹകരണ സംഘം...

കോഫി ബോർഡ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
തൃശൂര്‍: കോഫി ബോര്‍ഡ് തെക്കന്‍മേഖലാ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. കോടതി നിര്‍ദേശിച്ചതനുസരിച്ച് പൊലീസ് സംരക്ഷണത്തിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെ കാല്‍ഡിയന്‍ സിറിയന്‍ സ്കൂളില്‍ നടക്കുന്ന െതരഞ്ഞെടുപ്പ് പൂർണമായും വീഡിയോയില്‍ പകര്‍ത്തും. ഒരു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഫലം സീല്‍ ചെയ്ത് ഹൈകോടതിയില്‍ സമര്‍പ്പിക്കും. 26 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നേരത്തെ 1802 പേര്‍ക്കാണ് വോട്ടവകാശം നല്‍കിയതെങ്കിലും കോടതി ഇടപെടലിലൂടെ അഞ്ചുപേര്‍ കൂടി വോട്ടിങ്ങിന് യോഗ്യത നേടി. ഭരണസമിതിയില്‍ ഒഴിവുള്ള മൂന്ന് വനിത സംവരണ സീറ്റിലേക്ക് സി.ഐ.ടി.യു പ്രതിനിധിയായി കോഫി ബോർഡ് സംഘത്തി​െൻറ സ്ഥാപക സെക്രട്ടറി പരേതനായ എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ഭാര്യ കെ.എൻ. ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മറ്റ് വനിത സംവരണസീറ്റിലേക്ക് ആരും മത്സരിക്കുന്നില്ല. ക്രമക്കേടുകള്‍ ആരോപിച്ച് ആറുമാസം മുമ്പ് സര്‍ക്കാര്‍ ഇ.എം. ജോജി പ്രസിഡൻറും അനില്‍കുമാര്‍ സെക്രട്ടറിയുമായ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ മാസങ്ങള്‍ നീണ്ട നിയമ നടപടികളിൽ പഴയ ഭരണസമിതിക്ക് ചുമതല നൽകാനും തെരഞ്ഞെടുപ്പ് നടത്താനും ഹൈകോടതി നിർദേശിക്കുകയായിരുന്നു. ഇതിലാണ് തെരഞ്ഞെടുപ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story