Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംവരണ സമ്പ്രദായം...

സംവരണ സമ്പ്രദായം അട്ടിമറിക്കാൻ ശ്രമം ^കെ.പി.എം.എസ്

text_fields
bookmark_border
സംവരണ സമ്പ്രദായം അട്ടിമറിക്കാൻ ശ്രമം -കെ.പി.എം.എസ് തൃശൂർ: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നത് സാമ്പത്തിക സംവരണത്തി​െൻറ തുടക്കമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് പറഞ്ഞു. കെ.പി.എം.എസ് തിങ്കളാഴ്ച തൃശൂരിൽ നടത്തുന്ന ഭൂ അധിനിവേശ മഹാറാലിയുടെ ഒരുക്കവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സംവരണ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കമാണ് എൽ.ഡി.എഫ് സർക്കാർ നടത്തുന്നത്. സംവരണമില്ലെങ്കിൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ല. പട്ടിക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ് തുക ഉയർത്തിയതും ‍അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ചതും അടക്കം ഇടത് സർക്കാർ ചെയ്ത കാര്യങ്ങൾ കുറച്ചുകാണുന്നില്ല. പശുവിനും സരിതക്കുമടക്കം നീതി ലഭിക്കുമ്പോൾ പട്ടികവിഭാഗങ്ങൾക്ക് ഒന്നും കിട്ടുന്നില്ല. നിയമസഭ കൂടി ദിവസങ്ങളോളം ഇത്തരം ചർച്ച നടത്തുമ്പോൾ പട്ടികവിഭാഗങ്ങൾക്കായി ഒരു ശ്രദ്ധ ക്ഷണിക്കൽപോലും ഉണ്ടാകുന്നില്ല. ഭൂരഹിതരുടെ എണ്ണം എല്ലാ വിഭാഗത്തിലും വർധിച്ചു. രാഷ്ട്രീയ ഉത്തരവാദിത്തം കാണിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മഹാറാലിയുടെ പ്രചാരണാർഥം നവംബർ ഒന്നിന് തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ ഭൂ അധിനിവേശ യാത്ര തൃശൂർ ഉൗരകത്ത് സമാപിച്ചു. രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുക, പട്ടികവിഭാഗ വികസന നയം പ്രഖ്യാപിക്കുക, എയിഡഡ് വിദ്യാഭ്യാസ നിയമനം പി.എസ്.സിക്ക് വിടുക, സ്വാശ്രയ വിദ്യാഭ്യാസം പട്ടിക വിഭാഗങ്ങൾക്ക് പ്രാപ്യമാക്കുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്രയും റാലിയും നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പറവട്ടാനി ഗ്രൗണ്ടിൽനിന്ന് റാലി തുടങ്ങും. വൈകീട്ട് അഞ്ചിന് തൃശൂർ വിദ്യാർഥി കോർണറിൽ ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് പ്രസിഡൻറ് എൻ.കെ. നീലകണ്ഠൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ സി.എ. ശിവൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ബിന്ദു, കെ.വി. ശിവൻ, എം.ടി. മോഹനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story