Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിലെ...

ജില്ലയിലെ ഒാട്ടുകമ്പനികളിൽ ഭൂരിഭാഗവും പൂട്ടി

text_fields
bookmark_border
തൃശൂർ: കളിമണ്ണിന് നേരിടുന്ന ക്ഷാമവും ചൈനയിൽനിന്നുള്ള ഒാടി​െൻറ വരവും തൃശൂർ ഉൾപ്പെടെ സംസ്ഥാനത്തെ ഒാട്ടുകമ്പനികൾക്ക് കടുത്ത ഭീഷണിയായി. സംസ്ഥാനത്ത് തൃശൂരിലും കോഴിക്കോട്ടും ഭൂരിഭാഗം ഒാട്ടുകമ്പനികളും പൂട്ടി. അവശേഷിക്കുന്നവ നിലനിൽപിനുള്ള പോരാട്ടത്തിലും. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇൗ ചെറുകിട വ്യവസായം സമീപഭാവിയിൽ ഇല്ലാതാകുമെന്ന് സെൻട്രൽ കേരള ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയിലെ കമ്പനികളിൽ 60 ശതമാനവും പൂട്ടിക്കഴിഞ്ഞു. സംസ്ഥാനത്ത് കളിമണ്ണ് ഖനനത്തിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തിയെങ്കിലും അത് നടപ്പാകുന്നില്ല. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും മണ്ണ് കൊണ്ടുവരുന്നതും തടസ്സപ്പെട്ടിരിക്കുകയാണ്. ബംഗളൂരുവിൽ വ്യാപകമായി ഒാട്ടുകമ്പനികൾ തുടങ്ങുന്നതിനാൽ ഇവിടേക്ക് മണ്ണ് കിട്ടില്ല. കേരള ഒാടിന് തമിഴ്നാട്ടിലുണ്ടായിരുന്ന ഡിമാൻഡ് വൻതോതിൽ ഇടിഞ്ഞു. ഇതിനിെട കടന്നുവന്ന ചൈനീസ് ഒാടിനോട് വിലയിൽ മത്സരിക്കാനുമാകുന്നില്ല. ജില്ലയിൽ രണ്ടുവർഷമായി മണ്ണ് ഖനനം നിലച്ചിട്ട്. പ്രവർത്തിക്കുന്ന കമ്പനികൾപോലും അത് ആഴ്ചയിൽ മൂന്നുദിവസമാക്കി. കളിമണ്ണ് എടുക്കാവുന്ന പ്രദേശങ്ങൾ സർവേയിലൂടെ കണ്ടെത്തിയിട്ടുണ്ടെങ്കിലും തുടർ നടപടിയില്ല. ഡാമുകളിൽനിന്ന് മണ്ണെടുക്കാമെന്ന നിർദേശം നടപ്പായിട്ടുമില്ല. മുണ്ടൂരിൽ സൊൈസറ്റി രൂപവത്കരിച്ച് ആരംഭിച്ച കമ്പനിക്ക് ഇതുവരെ പ്രവർത്തനം തുടങ്ങാനായിട്ടില്ല. കോഴിക്കോെട്ട 17 കമ്പനികളിൽ പതിമൂന്നും പൂട്ടി. മറ്റുള്ളവ തൊഴിലാളികളാണ് നടത്തുന്നത്. തൃശൂർ ചേർപ്പിലെ ശക്തി, ചെറുശ്ശേരിയിലെ ശോഭ ടൈൽ കമ്പനികൾ ഡിസംബർ 31ന് പൂട്ടുകയാണ്. ജില്ലയിൽ ഇൗ മേഖലയെ ആശ്രയിച്ച് കഴിയുന്ന 10,000 തൊഴിലാളികളുണ്ട്. അധികവും സ്ത്രീകളാണ്. ഓട്ടുകമ്പനികൾക്ക് കളിമണ്ണ് ലഭ്യമാക്കാനും ഓട് വ്യവസായം സംരക്ഷിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷ​െൻറ നേതൃത്വത്തിൽ ഇൗമാസം 29ന് ഓട്ടുകമ്പനികൾ അടച്ചിട്ട് സെക്രേട്ടറിയറ്റ് ധർണ നടത്തും. രാവിലെ 10ന് സി.ഐ.ടി.യു നേതാവ് എളമരം കരീം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. സന്തോഷ്, പ്രസിഡൻറ് ജോസ് ജെ. മഞ്ഞളി, രക്ഷാധികാരി ഡി. അനന്തസുബ്രഹ്മണ്യം, വൈസ് പ്രസിഡൻറ് ടി.വി. വാസുദേവൻ, റീജനൽ സെക്രട്ടറി സി.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story