Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുല്ലക്കരയിൽ അടിപ്പാത...

മുല്ലക്കരയിൽ അടിപ്പാത അനിവാര്യം^കലക്ടർ

text_fields
bookmark_border
മുല്ലക്കരയിൽ അടിപ്പാത അനിവാര്യം-കലക്ടർ തൃശൂർ: മണ്ണുത്തി-വടക്കാഞ്ചേരി ആറുവരിപ്പാതയിൽ മുല്ലക്കരയിൽ അടിപ്പാത അനിവാര്യമാണെന്ന് കലക്ടർ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. മുല്ലക്കര സ​െൻറർ മുളയം റോഡ് സബ്വേ ജനകീയ സമിതി പ്രസിഡൻറ് പി.ബി. സതീഷ് ഹൈകോടതിയിൽ നൽകിയ അടിപ്പാതയാവശ്യത്തിലുള്ള ഹരജിയിൽ, ജില്ല ഭരണകൂടത്തി​െൻറ റിപ്പോർട്ട് തേടിയിരുന്നു. ആവശ‍്യങ്ങളും വിശദാംശങ്ങളും ഉൾപ്പെടുത്തിയ കലക്ടറുടെ സത്യവാങ്മൂലത്തിലാണ് സുരക്ഷിതമായി പൊതുജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി നാട്ടുകാരും, സന്നദ്ധ സംഘടനകളും സമരത്തിലാണ്. ആദ്യം മാറി നിന്ന രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ സമരക്കാരോടൊപ്പമുണ്ട്. ഇതേത്തുടർന്ന് അടിപ്പാത നിർമാണം ഒരു ഘട്ടത്തിൽ തുടങ്ങിയെങ്കിലും സമീപത്തെ കച്ചവടം നടത്തുന്നവരുടെ കുറച്ചുപേരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പ്രവൃത്തികൾ നിർത്തിവെച്ചു. ഇതോടെയാണ് അടിയന്തര പ്രശ്നപരിഹാരത്തിന് സർക്കാർ കലക്ടറെ ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് കലക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് മുല്ലക്കരയിൽ അടിപ്പാത അനിവാര്യമാണെന്ന് വ്യക്തമാക്കിയത്. വാഹനഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ടി സിഗ്നൽ സ്ഥാപിച്ച ചാലക്കുടി കോടതി ജങ്ഷൻ, ആമ്പല്ലൂർ, പുതുക്കാട്, കൊഞ്ഞനംപാറ സിഗ്നൽ ജങ്ഷനുകളിൽ അപകടങ്ങളുണ്ടാവുന്നുവെന്നും, അടിപ്പാത നിർമിക്കുന്നത് നിർബന്ധിതമായിരിക്കുന്നുവെന്നും, ജനങ്ങളുടെ ആവശ്യത്തെയും പ്രക്ഷോഭത്തെയും പരിഗണിക്കണമെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story