Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുരേഷിനും...

സുരേഷിനും സഹോദരങ്ങൾക്കും വീടുകളൊരുങ്ങുന്നു

text_fields
bookmark_border
തൃശൂർ/ചേർപ്പ്: തകർന്നു വീഴാറായ കൂരകളിലെ ദുരിത ജീവിതത്തിൽ നിന്നും, വൈകല്യം ബാധിച്ച സഹോദരങ്ങളടങ്ങുന്ന ദലിത് കുടുംബത്തിന് മോചനമാവുന്നു. ചേർപ്പ് പഞ്ചായത്ത് എട്ടാംവാർഡിൽ കൊളത്തൂർ കൊച്ചുണ്ണിയുടെ മക്കളായ സുരേഷിനും വൈകല്യം ബാധിച്ച ശശിക്കും രാജുവിനും സ്വന്തമായി വീടുകൾ നിർമിച്ച് നൽകാൻ നാട്ടുകാർ തീരുമാനിച്ചു. നിറവും രാഷ്ട്രീയവും മാറ്റി നിർത്തി പൊതുസമൂഹത്തി​െൻറ പ്രതിനിധികൾ ശനിയാഴ്ച ചേർപ്പ് പഞ്ചായത്ത് ഓഫിസിൽ ഒത്തു ചേർന്നു. ഇൗ കുടുംബത്തി​െൻറ ദുരിതത്തെക്കുറിച്ച് 'മാധ്യമ'ത്തിലൂടെ അറിഞ്ഞാണ് അവർ യോഗം ചേർന്നത്. 600 ച.അടി വിസ്തീർണത്തിലുള്ള മൂന്ന് വീടുകൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കി കൈമാറാനാണ് യോഗത്തി​െൻറ തീരുമാനം. ഇതി​െൻറ ആദ്യഘട്ടമായി ഞായറാഴ്ച രാവിലെ ഇവർ ഇപ്പോൾ താമസിക്കുന്ന ചേർപ്പിലെ എട്ടാം വാർഡിലെ ഭൂമി മൂന്ന് പേർക്കുമായി ഭാഗിക്കും. പൊലീസ്, ലീഗൽ സർവിസ് അതോറിറ്റി എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രവും ഒപ്പിടും. തിങ്കളാഴ്ച തന്നെ പ്ലാൻ തയാറാക്കി വീട് നിർമാണം തുടങ്ങും. ചേർപ്പിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ ഗ്രൂപ് വീടുകളുടെ നിർമാണത്തിൽ സഹകരിക്കും. കെട്ടിട നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും വീടിനുള്ള മറ്റ് സൗകര്യങ്ങളും വിവിധ സംഘടനകളും വ്യക്തികളും നൽകും. പ്രത്യേകിച്ച് അറിയിപ്പൊന്നുമില്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ് ശനിയാഴ്ച എത്തിയവരുടെ അടിയന്തര യോഗമാണ് കാര്യങ്ങൾ വേഗത്തിൽ നീക്കാൻ തീരുമാനിച്ചത്. ആധാരവും പട്ടയവുമില്ലാത്ത ഭൂമിയാണെന്നതിനാൽ ഇതി​െൻറ നിയമ കുരുക്കുകൾ പരിശോധിക്കാനും പട്ടയം ലഭ്യമാക്കാനും തീരുമാനിച്ചു. യോഗത്തിലും സഹായ വാഗ്ദാനം ഏറെയെത്തി. പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സംഘാടനത്തിനുമായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ 'സാന്ത്വനം' സഹായവേദി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ചെയർമാനും ചേർപ്പ് സബ് ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ രക്ഷാധികാരിയും പഞ്ചായത്തംഗം പി.വി. അശോകൻ കൺവീനറുമായാണ് സമിതി. സുരേഷിെനയും കുടുംബെത്തയും സഹായിക്കാൻ ജില്ല സഹകരണ ബാങ്കി​െൻറ ചേർപ്പ് ശാഖയിൽ BANK---IDBI, Branch-Thrissur dist.co- operative bank ltd. അക്കൗണ്ട് നമ്പർ-80011659078, ifsc code-IBKL 0269TDC എന്ന അഡ്രസിൽ ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദി​െൻറയും സാന്ത്വനം സഹായവേദി കൺവീനർ പി.വി.അശോക​െൻറയും പേരിൽ അക്കൗണ്ട് ആരംഭിച്ചു. സഹായങ്ങളറിയിക്കാൻ 9895055555 എന്ന നമ്പറിലും ബന്ധപ്പെടാം.
Show Full Article
TAGS:LOCAL NEWS 
Next Story