Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്രത്തി​േൻറത്...

കേന്ദ്രത്തി​േൻറത് കോർപറേറ്റുകൾക്ക് വേണ്ടിയുള്ള തൊഴിൽ നയം^ മന്ത്രി സുനിൽകുമാർ

text_fields
bookmark_border
കേന്ദ്രത്തിേൻറത് കോർപറേറ്റുകൾക്ക് വേണ്ടിയുള്ള തൊഴിൽ നയം- മന്ത്രി സുനിൽകുമാർ കേന്ദ്രത്തിേൻറത് കോർപറേറ്റുകൾക്ക് വേണ്ടിയുള്ള തൊഴിൽ നയം- മന്ത്രി സുനിൽകുമാർ റീജനൽ, ബ്രാഞ്ച് ഓഫിസുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം-ഇ.എസ്.ഐ.എം.സി തൃശൂർ: കോർപറേറ്റുകൾക്ക് അനുകൂലമായ തൊഴിൽ നയമാണ് കേന്ദ്രസർക്കാറിേൻറതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഇളവുകളും ആനുകൂല്യങ്ങളും തൊഴിലാളിക്കല്ല, കോർപറേറ്റുകൾക്ക് എങ്ങനെ ലഭിക്കുമെന്നതാണ് മോദി സർക്കാറി​െൻറ നയമെന്നും മന്ത്രി കുറ്റപ്പെടുത്തി.തൃശൂരിൽ ഇ.എസ്.ഐ.സി എംേപ്ലായീസ് യൂനിയൻ സംസ്ഥാന സമ്മേളനത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ നിലപാടുകൾ തുടരുന്ന കേന്ദ്രസർക്കാറി​െൻറ നയങ്ങൾക്കെതിരെ മുഴുവൻ ജീവനക്കാരുടെയും യോജിച്ച മുന്നേറ്റം വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷ​െൻറ അഖിലേന്ത്യാ പ്രസിഡൻറ് കെ.കെ.എൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് പി. ഗോപികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ശശികുമാർ പ്രവർത്തന റിപ്പോർട്ടും, സി.എസ്. സൂരജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ടി. സുശീലൻ, കെ. ഹരിദാസൻ, എം.വി. ജീന, കിരൺ കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. കൊല്ലത്തും കോഴിക്കോടുമുള്ള റീജനൽ ഓഫിസുകളും, കൊരട്ടി, വെള്ളൂർ, ഏഴുകോൺ,അഞ്ചൽ എന്നീ ബ്രാഞ്ച് ഓഫിസുകളും അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം, ഗുണഭോക്താക്കൾക്ക് അതിവിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ലഘൂകരിക്കണമെന്നും, ഒഴിവുകൾ നികത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഇ.എസ്.ഐ കോർപറേഷ​െൻറ റീജനൽ ഓഫിസ്, നാല് സബ് റീജനൽ ഓഫിസ്, 54 ബ്രാഞ്ച് ഓഫിസുകൾ,സ്റ്റേറ്റ് മെഡിക്കൽ കമീഷണർ ഓഫിസ്, മൂന്ന് ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story